താൾ:Rasikaranjini book 3 1904.pdf/651

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

638 രസികരഞ്ജിനി [പുസ്തകം ൩

(1)*

നമ്മുടെ പ്രജകൾക്കു

നമ്മുടെ പ്രജകൾ എല്ലാവരും അവരുടെ മാതാപിതാക്കന്മാരോട് അനുസരണശീലമുള്ളവരായും അവരുടെ സഹോദര സഹോദരിമാരോടു സ്നേഹമുള്ളവരായും ഇരിക്കേണമെന്നാകുന്നു നമ്മുടെ ആഗ്രഹം. ഭാര്യാഭർക്കാന്മാർ അന്യോന്യം പ്രണയമുള്ളവരായിരിക്കേണം. സ്നേഹിതന്മാർ പരസ്പരവിശ്വാസത്തോടുകൂടിയിരിക്കേണം. എല്ലാവരും ആത്മസംയമനവും സത്യസന്ധതയും പരിശീലിക്കണം. ബഹുജനക്ഷേമതല്പരത എല്ലാവർക്കും വേണം. എല്ലാവരും ജ്ഞാനം വർദ്ധിപ്പിച്ചും, വൃത്തികളെ ക്രമപ്പെടുത്തിയും, ബുദ്ധിശക്തികളെ പോഷിപ്പിച്ചും മനുഷ്യന്നു സത്തായും ഉപകാരപ്രദങ്ങളായും ഉള്ള ഗുണങ്ങളെ ഉൽകർഷപ്പെടുത്തിയും വർത്തിക്കേണം. ബഹുജനക്ഷേമം വർദ്ധിപ്പിപ്പാനും ജനസമുദായത്തിന്നു ഗുണപ്രദങ്ങളായ പ്രവൃത്തികളെ ചെയ്തു ലോകം മുഴുക്കെ പ്രകാശമുണ്ടാക്കുവാനും നിങ്ങൾ ശ്രമിക്കണം. രാജ്യഭരണത്തിന്റെ അടിസ്ഥാനം ഇളകാതെ സ്നേഹപുരസ്സരം സൂക്ഷിക്കുകയും രാജ്യത്തിലെ നിയമങ്ങളെ ബഹുമാനപുരസ്സരം അനുസരിക്കുകയും വേണം. ഏതവസരത്തിലും പൊതുജനക്ഷേമത്തിന്നായി കഴിയുന്നതെല്ലാം പ്രവർത്തിക്കുകയും നീതിന്യായം നിലനിർത്തുന്ന കാര്യത്തിൽ സ്വേച്ഛയായി നിങ്ങളുടെ പൌരുഷവും ധൈര്യവും പ്രദർശിപ്പിക്കുകയും ആകാശവും ഭൂമിയും ഉള്ളകാലം നിലനിൽക്കുന്ന നിങ്ങളുടെ രാജവംശത്തെ നിലനിർത്തി ക്ഷേമാഭിവൃദ്ധിയുണ്ടാക്കുകയും വേണം. മേൽ പ്രകാരം ചെയ്താൽ നിങ്ങൾ രാജഭക്തിയുള്ളവരും ഉത്തമഗുണവാന്മാരും ആയ പ്രജകളായിത്തീരുന്നതിന്നു പുറമെ നിങ്ങളുടെ ഗുരുകാരണവ


  • Nineteenth Century and After എന്ന ഇംഗ്ലീഷു മാസികയിൽ ജപ്പാനിലെ ഒരു പ്രഭുവായ Baron Suyematsu എന്ന വിദ്വാൻ ജപ്പാൻ ചക്രവർത്തിയെ പറ്റി എഴുതീട്ടുള്ള ഒരു ലേഖനത്തിൽനിന്നാണ് ഈ തീട്ടൂരങ്ങൾ എടുത്തിരിക്കുന്നത്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/651&oldid=168720" എന്ന താളിൽനിന്ന് ശേഖരിച്ചത്