താൾ:Rasikaranjini book 3 1904.pdf/650

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കം ൧൨] ജപ്പാൻകാരും അഴരുടെ ചക്രവർത്തിയും 637

ച്ചാൽ എല്ലാവർക്കും അറിയാവുന്നതാകുന്നു. രാജാവ് മേൽപ്രകാരമുള്ള ഒരു നീതിന്യായവിത്തും ധർമ്മതല്പരനും ആയിരിക്കുമ്പോൾ 'യഥാ രാജാ തഥാ പ്രജ' എന്ന ആപ്തവാക്യത്തിൽ അടങ്ങിയ തത്വത്തിന്റെ മാഹാത്മ്യം മിക്കാഡൊ ചക്രവർത്തിയുടെ പ്രജകളിൽനിന്നു അന്യരാജ്യക്കാർ നല്ലവണ്ണം മനസ്സിലാക്കുവാൻ ഇടയായിട്ടുള്ളതിൽ എന്താണ് അത്ഭുതം? തന്റെ പ്രജകളിൽ സകലവർഗ്ഗക്കാരും പരിശീലനം ചെയ്യുന്ന സദാചാരങ്ങളെല്ലാം ചക്രവർത്തിയുടെ തീട്ടൂരങ്ങൾ മൂലം ഓരോ വർഗ്ഗക്കാരും അനുസരിക്കേണ്ടതാണെന്ന് ആജ്ഞാപിക്കപ്പെട്ടിട്ടുള്ളവയാണ്. ജനനം മുതൽ മരണംവരെ ഓരോരുത്തർക്കും അവരവരുടെ കർത്തവ്യകർമ്മങ്ങൾ ഇന്നിന്നവയാണെന്നു ഓരോ തിട്ടൂരങ്ങൾ മൂലം ചക്രവർത്തി ചെയ്തിട്ടുള്ളതും ചെയ്യുന്നതും ആയ ആജ്ഞാപനങ്ങളുടെ ധ്വനി ഏതുകാലത്തും എവിടേയും അവരുടെ ചെവിയിൽ പതിക്കത്തക്കവണ്ണം എല്ലാതരം വിദ്യാഭ്യാസവിഷയങ്ങളിലും തദനുരൂപങ്ങളായ ഏർപ്പാടുകൾ ചെയ്തിട്ടുണ്ട്. പ്രാഥമികവിദ്യാഭ്യാസം ചെയ്യുന്ന കുട്ടികൾക്കും ഉയർന്നതരം വിദ്യാഭ്യാസം ചെയ്യുന്ന യുവാക്കൾക്കും, വ്യവസായകന്മാർക്കും, രാജ്യത്തിലുള്ള എല്ലാത്തരം ഉദ്യോഗസ്ഥന്മാർക്കും, പടയാളികൾക്കും, പിതൃമാതൃഭ്രതൃപുത്രകളത്രാദിൾക്കും എന്നുവേണ്ട പ്രജകളിൽ ഉള്ളഎല്ലാതരം ആളുകൾക്കും അവരവർ ഏർപ്പെടുന്ന വിഷയങ്ങളിൽ ഉത്തമസ്ഥാനം സമ്പാദിച്ച് ഓരോരുത്തർക്കു് അനുയോജ്യങ്ങളായ പൌരുഷഗുണങ്ങൾ പ്രകാശിപ്പിക്കുവാൻ തക്കവണ്ണം മേല്പറഞ്ഞ രാജശാസനങ്ങളെ അടിസ്ഥാനമാക്കി സദാചാരോപദേശങ്ങൾ ചെയ്യുന്ന പുസ്തകങ്ങളും പത്രികകളും പ്രസംഗങ്ങളും ജപ്പാൻ രാജ്യത്ത് ഏതു പ്രേദേശത്തുപോയാലും കാണുകയും കേൾക്കുകയും ചെയ്യാവുന്നതാണത്രേ. കൂടെക്കൂടെ പ്രസിദ്ധപ്പെടുത്തുന്ന ഈ വക ആജ്ഞാപനങ്ങളുടെ സ്വഭാവം അറിവാൻ വേണ്ടി അനേക തിട്ടൂരങ്ങളുള്ളതിൽ പൊതുജനങ്ങളെ ഉദ്ദേശിച്ചും തന്റെ സൈന്യങ്ങളെ ഉദ്ദേശിച്ചും ചക്രവർത്തി പ്രസിദ്ധപ്പെടുത്തീട്ടുള്ള രണ്ടു തിട്ടൂരങ്ങളുടെ തർജ്ജിമ താഴെ ചേർക്കുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/650&oldid=168719" എന്ന താളിൽനിന്ന് ശേഖരിച്ചത്