താൾ:Rasikaranjini book 3 1904.pdf/65

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

64 രസികരഞ്ജിനി [പുസ്തകം ൩ ജനക്ഷേമപ്രദങ്ങളല്ലാത്ത ഘട്ടങ്ങളിൽ നികൃഷ്ടങ്ങളാണെന്നാകുന്നു വിധിച്ചിട്ടുള്ളത്. ഈ വക ആഭിചാരകർമ്മങ്ങളുടെ സന്താനങ്ങളാ യ ദുർമ്മന്ത്രവാദങ്ങൾ ഹിംസാവിശേഷങ്ങളാണെന്നു മമ്പേപറഞ്ഞ തും അതുകോണ്ടാകുന്നു.

   ഈ വക ദുർമ്മന്ത്രവാദങ്ങൾ രാജശിക്ഷക്കു തക്ക കുററങ്ങളാണെ

ന്നത്രേ പണ്ടേതന്നെ യൂറോപ്പുരാജ്യക്കാരുടെ അഭിപ്രായം. ദുഷ്ട ന്മാരുടെ നേരെ പ്രയോഗിച്ചാൽ കുററമില്ലെന്നാണ് ഹിന്തുക്കളുടെ പൂർവ്വസിദ്ധാന്തം. ഭൃഗുമഹർഷി ദകിഷയാഗം മുടക്കുവാൻ വന്ന ശിവ ഭൂതങ്ങളുടെ നേരെ ആഭിചാരം പ്രയോഗിച്ചതായി പുരാണങ്ങളിൽ കാണുന്നു. എന്നാൽ പശുഹിംസപ്രധാനമായ യാഗംതന്നെ പാപമാണെന്നാണ്, അഹിംസാ പരമോധർമ്മ;' എന്നു മാത്രം ദൃടനിശ്ചയത്തേടുകൂടിയ ബുദ്ധമതക്കാരുടെ വാദം. ആത്മഹ ത്യ വലിയ പാപമാണല്ലോ. എന്നാൽ അന്യന്റെ പ്രാണരക്ഷ യ്ക്കുവേണ്ടി പ്രാമത്യാഗവും ചെയ്യാമെന്നു ബുദ്ധനതസിദ്ധാന്തനു സാരിയായ ജീമൂതവാഹനൻ പ്രവൃത്തികൊണ്ടു വ്യാഖ്യാനിച്ചിട്ടുണ്ടെ ന്നു പ്രസിദ്ധമാണല്ലോ. പതിവ്രതകൾക്കു ഭർത്താവു മരിച്ചാൽ ദ ഹിപ്പിക്കുമ്പോൾ ആ തിയ്യിൽ ചാടിമരിക്കുന്നത് (ഉടന്തടി ചാടു ന്നത്) പുണ്യമെന്നത്രേ ഹിന്തുക്കളുടെ ഇടയിൽ പ്രബലപ്പെട്ടിരുന്ന നടവടി. യോഗ്യരായ യൂറോപ്പുകാരുടെ ആധിപത്യം വന്നതോടു കൂടി ഈ നടപ്പ് ഇന്ത്യയിൽ തീരെനിന്നുപോയി. നാട്ടുകാരുടെ ക്ഷേമത്തിന്നു കാട്ടുമൃഗങ്ങളെ നായാടി ഹിംസിയ്ക്കുന്നതു ദോഷമല്ലെ ന്നല്ലോ രാജധർമ്മം. കേവലം തീററയ്ക്കുള്ള മാംസത്തിന്നും പണ്ടേ തന്നെ പലയോഗ്യരും നായടിയതായിക്കേട്ടിട്ടുണ്ട്. അതു പാപ മാണെന്നു മററുചിലർ പറയുന്നതുമുണ്ട്. രാജ്യക്ഷേനത്തിന്നും മററു മായി യുദ്ധത്തിൽ ശത്രുക്കളേക്കുലപ്പെടുത്തുന്നതു രാജക്കകന്മാർക്കു യാ ഗം പോലെ വലുതായ ഒരു പുണ്യകർമ്മമാണെന്നും പറയുന്നു. ബുദ്ധ മത പ്രസാധകന്മാരായ രാജാക്കന്മാരും ശത്രുക്കളോടു യുദ്ധംചെ യ്യാതിരിയ്ക്കാറുണ്ടന്നുതോന്നുന്നില്ല. ഈ വക ഹിംസകളെല്ലാം വ

ർജ്ജിയ്ക്കേണ്ടവയാണെന്നുറച്ച് വൈഷയികങ്ങളായ സകല കാമങ്ങ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/65&oldid=168718" എന്ന താളിൽനിന്ന് ശേഖരിച്ചത്