താൾ:Rasikaranjini book 3 1904.pdf/649

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

686 രസികരഞ്ജിനി [പുസ്തകം ൩

മാനം അറിഞ്ഞിട്ടുകൂടി വിജയോന്മാദത്താൽ മനുഷ്യചാപല്യസൂചകമായ വല്ലനാട്യവും പുറത്തേക്കു കാണിക്കയാകട്ടെ മേൽപ്രകാരമുള്ള വല്ല വാക്കും പറയുകയാകട്ടെ ഉണ്ടായിട്ടില്ലെന്നു വരുമ്പോൾ അവർക്കുള്ള ബുദ്ധിയുടെ വിശാലതയും തത്വബോധത്തിന്റെ ദൃഢതയും, മനസ്സിന്റെ പക്വതയും എതുനിലയിലെത്തിയിരിക്കുന്നു എന്നു ബുദ്ധിശക്തിയുള്ളവർ ഊഹിച്ചുകൊള്ളട്ടെ.

ഒരു രാജ്യത്തിലുള്ള ജനങ്ങളെ ആകപ്പാടെ മേൽപ്രകാരം എല്ലാ വിധത്തിലും അഭിനന്ദിക്കത്തക്കതായ ഒരു ഉത്തമനിലയിൽ കൊണ്ടുവരുന്നതു പ്രയാസമാണെന്നുള്ളതിനു സംശയമില്ല. എന്നാൽ ഭരണകർത്താക്കന്മാർ മിക്കാഡൊ ചക്രവർത്തിയെപ്പോലെയും റഷ്യാചക്രിവർത്തിയെപ്പോലയല്ലാതേയും ബുദ്ധിപൂർവ്വകമായും പ്രജകളിൽ സ്നേഹവാത്സല്യത്തോടുകൂടിയും, രാജ്യപരിപാലനം ചെയ്യുന്നതായാൽ അത് അത്ര പ്രയാസമുള്ളതാണെന്നും തോന്നുന്നില്ല.

തന്റെ പ്രജകളിൽ വേണ്ടത്തക്ക വിശിഷ്ടഗുണങ്ങളെ പരിപാലിച്ച് നിലനിർത്തേണ്ടുന്നതിന്നുവേണ്ടി മിക്കാഡൊ ചക്രവർത്തി അവരുടെ വിദ്യാഭ്യാസവിഷയത്തിൽ കര്യമായി മനസ്സുവെക്കുന്നുണ്ട്. താനും തന്റെ പ്രജകളും ഒന്നാണെന്ന നിർവ്യാജഭാവനയോടുകൂടി താൻ ചെയ്യുന്ന സകലഏർപ്പാടിലും നീതിന്യായത്തെ അനുവർത്തിച്ചു കൊണ്ട് നടക്കുന്നുണ്ട്. ജനപ്രതിനിധികളുടെ അഭിപ്രായങ്ങളെ ആലോചിച്ചുനിഷ്കളങ്കമായ ഉപദേശം ചെയ്‌വാൻ യോഗ്യതയുള്ള മന്ത്രിമാരുടെ സാഹായത്തോടുകൂടി ബുദ്ധിപൂർവകമായ പ്രവൃത്തികൾ മാത്രമേ അദ്ദേഹം ചെയ്കയുള്ളൂ. അഭിപ്രായ ഭേദങ്ങൾ ഉണ്ടാകുന്ന കാര്യങ്ങളിൽ അഭിപ്രായഭേദങ്ങൾ ഉള്ളവരെ ന്യായങ്ങൾ സ്നേഹബുദ്ധ്യാ പറഞ്ഞുമനസ്സിലാക്കി അവർക്ക് ദോഷമുള്ള കാര്യങ്ങളിൽ കൂടിയും അവർ ഒത്താശ ചെയ്യത്തക്കവണ്ണം അവരുടെ ആനുകൂല്യം സമ്പാദിക്കും. സ്വാർത്ഥപരതയും ദുരഭിമാനവും മിഥ്യാഗർവ്വും ഇല്ലാത്ത എല്ലാ ഭരണകർത്താക്കന്മാരും മേൽപ്രകാരം ന്യായമായ കാര്യങ്ങൾ സാധിക്കാവുന്നതാണെന്നും സൂക്ഷ്മആലോചി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/649&oldid=168717" എന്ന താളിൽനിന്ന് ശേഖരിച്ചത്