താൾ:Rasikaranjini book 3 1904.pdf/647

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

684 രസികരഞ്ജിനി പുസ്തകം ൯

താണുനിൽക്കാത്തതായ ഒരു മഹോൽക്കർഷം സമ്പാദിക്കുകയും, വിശേഷിച്ചു യുദ്ധവിഷയത്തിൽ ലോകത്തിലെ സാമാന്യരാജ്യക്കാരെയെല്ലാം കീഴൊതുക്കി നികുതിയും കപ്പവും വാങ്ങി അവർക്കെല്ലാം മേൽകോയ്മകളായി വർത്തിച്ചു പോരുന്ന പരമബലികളായ യൂറോപ്യൻമഹാകോയ്മകളുടെയും കൂട്ടത്തിൽ അമിതബലിയാണെന്നു പേർകേട്ടു തങ്ങളോടുകൂടി ഇടയുന്ന കാര്യത്തിൽ മറ്റുള്ള കോയ്മകളെ ഏതൽക്കാലപര്യന്തം ഭയാക്രാന്തന്മാരാക്കിത്തീർത്തു ദൂരെ നിർത്തിവെച്ചിരുന്ന ആ റഷ്യൻകൊയ്മയെ കൂസൽകൂടാതെ കടന്നുപിടിച്ചു യുദ്ധത്തിൽ വലിച്ചിറക്കി ഈ കഴിഞ്ഞ പതിനെട്ടുമാസമായി നടത്തിക്കൊണ്ടുവരുന്നതും, ഇപ്പോഴും അവസാനിച്ചിട്ടില്ലാത്തതുമായ ഭയങ്കരസമരത്തിൽ, കഴിഞ്ഞോടത്തോളംകൊണ്ടുനോക്കിയാൽ, ഒരു രണാങ്കത്തിലെങ്കിലും പരാജിതന്മാരാകാതെതന്നെ ശത്രുക്കളുടെ കാലാൾപട പകുതിയിലധികവും, നാവികസൈന്യം മുഴുവനും പൊടിഭസ്മമാക്കി ആ ശത്രുകോയ്മയെ 'മുക്രകുത്തിക്ക' ത്തക്കവണ്ണമായി സകല ജാതിക്കാരേയും അതിശയിക്കുന്നതായ ആ അത്യത്ഭുബലവീര്യപരാക്രമങ്ങളുടെ ഒരു മഹിമയെ പ്രദർശിപ്പിക്കുകയും ചെയ്തുകൊണ്ടു ലോകംമുഴുവനും ഹഠാൽകാരേണ വശീകരിച്ചു സകലജനങ്ങളേയും അപഹൃതചിത്തവൃത്തികളാക്കി ചെയ്തിരിക്കുന്നവരും, പൂർവാബ്ധിയുടെ വടക്കു ഭാഗത്തുകിടക്കുന്ന ആ ദ്വീപാന്തനിവാസികളുടെയും, വിഷ്ണുവിന്റെ ഒരു അവതാരമാണെന്ന് നമ്മുടെ പുരാണങ്ങൾ ഘോഷിക്കുന്ന ശ്രീബുദ്ധമഹർഷിയുടെ മതാനുയായികളും ആയ ആ ചെറിയ ജാതിക്കാരേയും, അവരുടെ കൂട്ടത്തിലുള്ള ടോഗോ, ഒയാമ, കറോക്കി, ഓക്കു, നോഗി, നൊസു മുതലായ ആ മാഹാരഥന്മാരേയും, പുത്രന്മാരിലെന്നപോലെ തന്റെ പ്രജകളിൽ തനിക്കുള്ള നിഷ്കളങ്കവാത്സല്യത്തെയും പിതാവിലെന്നപോലെ തന്നിൽ തന്റെ പ്രജകൾക്കുള്ള നിർവ്യാജഭക്തിസ്നേഹബഹുമാനങ്ങളാലും സർവദാ ശോഭിച്ചുകൊണ്ടു സർവഥാ 'മഹാബലി' എന്ന പേരിന്നു മതിയായ യോഗ്യത സമ്പാദിച്ച മഹാപുരുഷനായ ആ 'മിക്കാഡൊ' ചക്രവർത്തിയേയും ഇക്കാലത്തു ദിവസേന ഒരു പ്രാവശ്യമെങ്കിലും ഓർക്കാത്തവർ ആരാകുന്നു?










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/647&oldid=168715" എന്ന താളിൽനിന്ന് ശേഖരിച്ചത്