താൾ:Rasikaranjini book 3 1904.pdf/64

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കം ൨] 63

          അഹിംസ

ക്കുന്നവരാണെന്നു ഭാവിക്കുന്ന മററു ചില ചുരുക്കംപേരുടെ കാര്യ വും വാസ്തവത്തിൽ ഹിംസയോടുകൂടിത്തന്നേയാണ് കഴിഞ്ഞുപോ രുന്നത്. നാം ഭക്ഷിക്കുന്ന അന്നം, നാം കുടിക്കുന്നവെള്ളം, നാം ഇരിക്കുന്ന സ്ഥലം, എന്നുവേണ്ട നാം ശ്വസിക്കുന്ന വായു എന്നി ങ്ങിനെ നോക്കിയാൽ സകലപദാർത്ഥങ്ങളിലും അസംഖ്യം അണു പ്രായപ്രാണികൾ അടങ്ങിയിരിക്കുന്നുണ്ട്. അവയേയെങ്കിലും അനുക്ഷണം അനവധി ഹിംസിക്കാതെ ഒരുവൻ ഒരു ക്ഷണമ്പോലും ജീവിച്ചുകൊള്ളുന്നുണ്ടന്നു പറഞ്ഞാൽ കേവലം അഹംഭാവന്തന്നെ

എന്നേ പറഞ്ഞുകൂടു എന്നാണ് മുൻപറഞ്ഞവരുടെ സൂക്ഷ്മമായ

സിദ്ധാന്തം. ഇങ്ങിനെഇരിക്കെ ,അഹിംസ' യെ ശീലിക്കേണ്ട താണെന്നു പറയുന്ന ശാസ്ത്രമുണ്ടെങ്കിൽ അതു കേവലം അസംഭാ വ്യവും അന്ന്യായവും ജഗൽകർത്താവായ ഈശ്വരന്റെ അഭിപ്രാ യത്തിന്നു തീരേ വിരുദ്ധവുമാണെന്നാകുന്നു മററു ചില പണ്ഡിതാ ഭിമാനികളുടെ ബലമായ ആക്ഷേപം. എന്നാൽ അവരോടൊന്നു മാത്രമേ സമാധാനം പറവാനൊള്ളൂ. നിങ്ങൾ പറയും പ്രകാരമുള്ള ഒഴിച്ചുകൂടാത്ത ഹിംസയെ ഒഴിവാക്കീട്ടേ അഹിംസ ശീലിക്കേണമെ ന്നു പറയുന്ന വിധിയ്ക്കു താൽപ്പര്യം വിചാരിക്കേണ്ടു. എന്നുതന്നെയ ല്ല, കേവലം അന്ന്യന്നു ഗുണംവരുത്തുവാനുള്ള ഉദ്ദേളശ്യത്തിന്മേൽ അ വന്നു തല്ക്കാലം പീഡകരമായ കൃത്യവും ചെയ്യുന്നതിന്നു വിരോധ മില്ല. ഗരുക്കന്മാരും മാതാപിതാക്കന്മാരും മററും ഹിംസയുടെ കൂട്ട ത്തിലാവുന്നതല്ല. പിന്നെ യജ്ഞങ്ങളിൽ ചെയ്യുന്ന പശുഹിംസ യും മററും സ്വാർത്ഥമായി പരലോകസിദ്ധിക്കോ ഇഹലോകത്തിൽ വല്ല കാമ്യാർത്ഥസിദ്ധിയ്ക്കോവേണ്ടിയാണെങ്കിലും ആ പശുക്കൾക്കും പരഗതിയ്ക്കു കാരണമായിത്തീരുന്നതിനാൽ ഹിംസയാവുന്നതല്ലെ ന്നു മാത്രമല്ലാ, മറിച്ച പുണ്യമായിട്ടുള്ളതാണെന്നുമാകുന്നു നമ്മുടെ വൈദികസിദ്ധാന്തം. ഈവക യജ്ഞാദികാമ്യകർമ്മങ്ങളുടെ കൂട്ട ത്തിൽപ്പെട്ടവയും പരപീഡാകാരങ്ങളുമായ പലേ ആഭിചാരകർമ്മ

ങ്ങൾലവേദത്തിൽ വിധിച്ചിട്ടുണ്ടങ്കിലും അവകൾ കേവലം ബഹു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/64&oldid=168707" എന്ന താളിൽനിന്ന് ശേഖരിച്ചത്