താൾ:Rasikaranjini book 3 1904.pdf/639

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

4

൧൬. തേൾ വിഷത്തിന്നു സിദ്ധൌഷധം.

തേൾ കടിച്ച സ്ഥലത്തു രണ്ടുതുള്ളി ഒഴിച്ചാൽ പൊടുന്നനെ അശ്വാസം കാണും. ഒരു കുഡുംബത്തിലെങ്കിലും ഈ മരുന്നു ഒരു കുപ്പി കരുതി വെക്കാതെ ഇരിക്കരുത്. വില കുപ്പി ൧ക്കു ൨ ക ൪ ണ. ൧൨ കുപ്പിയിൽ കുറ യാതെ ഒന്നിച്ചു വാങ്ങുന്നവർക്കു ഡസൻ ൧ക്ക ൨ ക ൮ ണ. ഉള്ളവിലയിൽ കുറച്ചുമാത്രമേ വില ചുമത്തുന്നുള്ളൂ. വി.പി. കമ്മീഷൻ ൫ ണ പുറമേ. ഇൻഡ്യയിലും ബർമ്മയിലും ൧൨ കുപ്പിവരെ വി. പി. കമ്മീഷൻ ൫ ണ സിലോൺ ടി ൭ ണ.

൧൭. വ്രണവിരോപണ തൈലം

ഈകുഴമ്പു പിത്തപ്പുണ്ണു മുതലായ എല്ലാവിധ വ്രണങ്ങൾക്കും കൈകണ്ട ഔഷധമാകുന്നു. ഇതു സകല കൃമികളേയും നശിപ്പിച്ച് എല്ലാ വ്രണങ്ങളെയും വിശുദ്ധീകരിച്ചു വളരെ വേഗത്തിൽ ഉണക്കുന്നതാകുന്നു. വില ൮ ണ. മൂന്നു കുപ്പിവരെ വി.പി കമ്മീഷൻ ൫ ണ മാത്രം.

൧൮. കണ്ഠശുദ്ധിഗുളിക

ഇതു കണ്ഠം തെളിഞ്ഞു ശരീരം നന്നാവുന്നതിന്ന് അതി വിശേഷിതമായ ഔഷധമാകുന്നു. പ്രത്യേകിച്ച സംഗീതക്കാർക്കും, പ്രസംഗക്കാർക്കും, പാതിരിമാർക്കും, സബ്ദാവയവംകൊണ്ടു അത്യായാസം ചെയ്യേണ്ടവരായ മറ്റെല്ലാവർക്കും വളരെ ഉപയോഗമുള്ളതാകുന്നു. വില ൮ ണ വി.പി.കമ്മീഷൻ ൬ കുപ്പിവരെ ൬ ണ.

൧൯. സ്നാനചൂർണ്ണം

ഈ പൊടി തേച്ചുകുളിക്കുന്നതിന്ന വിലയേറിയ സോപ്പിനേക്കാൾ വളരെ വിശേഷം. ഇതു ദേഹത്തിലെ അഴുക്കും ദുർഗന്ധവും കളഞ്ഞ, മൃദുത്വവും, പ്രകാശവും സുഗന്ധവും ഉണ്ടാകുന്നു. ഇതിന്നും പുറമെ ദേഹത്തിന്ന് ശൈത്യവും സുഖവും എല്ലായ്പോഴും തോന്നിക്കും. ഇതു ഇന്ത്യയിലുള്ള എല്ലാവർക്കും വേണ്ടതാകുന്നു. വില ൮ ണ വി. പി. കമ്മീഷൻ ൩ ണ.

൨൦. സഞ്ജീവഗുളിക

കുട്ടികൾക്കുണ്ടാകുന്ന പനി, ജലദോഷം, തലവേദന, ചുമ, അതിസാരം അർശസ്സ, ഉറക്കമില്ലായ്മ ഇവയ്ക്കും ആന്ത്രവായു മുതലായി എല്ലാ ഉദരരോഗങ്ങൾക്കും ഈ ഗുളിക വളരെ ഉപയോഗമുള്ള ഔഷധമാകുന്നു. ഇതു മദ്ധ്യവയസ്സന്മാർക്കും ഒരു പോലെ ഉപകരിക്കാവുന്നതാകുന്നു. വില ൧൦ ണ. വി. പി. കമ്മീഷൻ ൬ കുപ്പിവരെ ൫ ണ


പി. സുബ്ബറായി, പറങ്കിക്കോട്ട, തെക്കേ ആർക്കാട്ട് ജില്ല.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/639&oldid=168706" എന്ന താളിൽനിന്ന് ശേഖരിച്ചത്