താൾ:Rasikaranjini book 3 1904.pdf/637

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൫. ലക്ഷ്മീകര കസ്തൂരിഗുളികകൾ

താംബൂലം ഉപയോഗിക്കുന്നവർ എപ്പോഴും സശ്രദ്ധം ഉപയോഗിക്കേണ്ട വിലയേറിയ സാധനം. ദന്തവേദന, വായ്‌നാറ്റം, അജീർണം, പിത്തവായു ഇവയെ ശമിപ്പിക്കും. തനിച്ചോ താംബൂലത്തോടുകൂടിയോ ഉപയോഗിക്കാം. ആഹാരത്തോടുകൂടി രണ്ടു ഗുളികകളെ ഉപയോഗിച്ചാൽ ഏതു ഗുരുദ്രവ്യത്തേയും ജീർണ്ണപ്പെടുത്തും. പ്രസവകാലത്തു താംബൂത്തോടുകൂടി ഉപയോഗിച്ചാൽ സന്നി അടുക്കയില്ല. അപായകരമായ യതൊരു ലഹരിസാധനങ്ങളും ഇതിൽ ചേർത്തിട്ടില്ല. കാശ്മീരത്തുനിന്നു വരുത്തിയ കസ്തൂരി പച്ചക്കർപ്പൂരം മുതലായ അനേകം വിലയേറിയ സാധനങ്ങൾ ഇതിൽ ചേർത്തിട്ടുണ്ട്. ചളി, കാസശ്വാസം, ജ്വരം മുതലായ രോഗങ്ങൾ വയസ്സിന്റെ ഏറ്റക്കുറച്ചിൽപോലെ ഒന്നുമുതൽ ൪ വരെ ഗുളികകൾ വെറ്റിലച്ചാറ്റിൽ കൊടുത്താൽ മതി. ൨൦൦ ഗുളികകൾ ഉള്ള കുപ്പി ൧ക്ക് വില ണ. ൪. ൧ മുതൽ ൧൨ വരെ കുപ്പികൾ അടങ്ങിയ ബങ്കി ൧-ക്ക് തപാൽകൂലി ൫ ണ.

൬. ദന്തചൂർണ്ണം.

സുഗന്ധമായുള്ളതു. എല്ലാമാതിരി ദന്തരോഗങ്ങളേയും നീക്കും. വില കുപ്പി ഒന്നിനു ൩-ണ. തപാൽ ചിലവു ൨ കുപ്പിവരെ ൫ ണ. വേറെ.

൭. ജ്വരസംഹാരി.

കുളിർപ്പനി, മുറപ്പനി, വാതപ്പനി, പിത്തജ്വരം, കഫജ്വരം, അസ്ഥിജ്വരം, മുതലായവയ്ക്കു നന്നു. വില ഡപ്പി ഒന്നിനു ൧ ക. തപാൽ ചിലവു ൭ ണ. വേറെ.

൮. ലോകപ്രസിദ്ധമായ സുഗന്ധകുന്തളതൈലം.

ഈ തൈലം പിരട്ടിയാൽ തലമുടി മീശ ഇമ ഇവ ബഹുപുഷ്ടിയായും ഞെരുക്കമായും കറുപ്പായും വളരും. കണ്ണിനു കുളുർമ്മയുണ്ടാകും. സകല കൺനോവുകളും തലവേദനകളും നീങ്ങും.. ചെമ്പിച്ച രോമം കറുക്കും. രോമം പൊഴിയാതിരിക്കും. കണ്ണിനു നല്ല തെളിച്ചമുണ്ടാകും. വില കുപ്പി ഒന്നിനു ൪ പണം തപാൽ ചിലവു ൫ ണ വേറെ.

൯. രോമസംഹാരി

രോമം എവിടെ വേണ്ടാതക്കണൊ അവിടെ ഈ മരുന്നു പിരട്ടിയാൽ യാതൊരു വേദനയുമുണ്ടാക്കാതെ രോമത്തെ മാറ്റൂം. വില കുപ്പി ഒന്നിനു ൪ ണ തപാൽ ചിലവു മൂന്നു കുപ്പികൾക്കൾവരെ ൫ ണ വേറെ


പി.സുബ്ബറായി,പറങ്കിപ്പാട്ടേ, തെക്കേ ആർക്കാട്ട് ജില്ല.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/637&oldid=168704" എന്ന താളിൽനിന്ന് ശേഖരിച്ചത്