താൾ:Rasikaranjini book 3 1904.pdf/630

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ബോധം വന്ന ഭൂതം 631 ലവിളിച്ചു പിശാചു കുട്ടിയെ വിട്ടോടി. അയാൾ അതിനെ എടുത്തു വളർത്തി. ആ കുട്ടിയാണ് കണ്ടങ്കുടുങ്ങി. ആ ഭൂതമാണ് ഞാൻ . ആ രത്ന വ്യാപാരിയാണ് മുതലിയാർ. എന്നാൽ പിശാചിൽ ആനന്ദത്തെപ്പോലെ ഒരു പുത്രി ജനിച്ചതാണ് എന്റെ ഭാഗ്യം . പിന്നീട് ആനന്ദം രത്നത്തിന്റെ ഭാര്യയായിത്തീർന്നു. അച്ഛന്നു പ്രത്യുപകാരം ചെയ്തു. എം . രത്നം ബി .എ.


പലവക

പുതിയ മാസികകൾ - പി.ജി. രാമയ്യർ അവർകൾ ബി . എ . ബി . എൽ . കണ്ണമ്പറ കുഞ്ഞുണ്ണിനായർ അവർകൾ ബി . എ . ബി . എൽ . മന്നത്തു നാരായണൻ നായർ അവർകൾ ഇവർ പത്രാധിപന്മാരായി പാലക്കാട്ടുനിന്ന് 1080 - മേടം മുതൽ പ്രസിദ്ധം ചെയ്തു തുടങ്ങിയിരിക്കുന്ന 'സാരബോധിനി ' എന്ന മാസികയിലൂടെ ഒന്നാം ലക്കവും കെ . രാമകൃഷാണപ്പിള്ള അവർകളുടെ പത്രാധിപത്യത്തിൽ തിരുവനന്തപുരത്തുനിന്നു പ്രസിദ്ധം ചെയ്യുന്ന 'കേരളൻ 'എന്ന മാസികയുടെ ആദ്യലക്കമായ മേടം പ്രതിയും സസന്തോഷം കയ്പറ്റിയിരിക്കുന്നു. നൂതനസഹജീവികൾ എന്നും നിലനിൽക്കട്ടെ.

കഴിഞ്ഞ ഇടവമാസം ഇരുപത്തിരണ്ടിനു അസ്തമിച്ചു 11 മണിക്കു ഞങ്ങളുടെ മാനേജർ കരിങ്ങാലിപ്പാഴൂര് കുട്ടമശ്ശേരി വിഷ്ണു നമ്പൂതിരിപ്പാട് പരലോകം പ്രാപിച്ച വ്യസനവർത്തമാനം വായനക്കാരെ അറിയിച്ചുകൊള്ളുന്നു. അദ്ദേഹം രജ്ഞിനിക്കുവേണ്ടി പ്രയത്നിച്ചിട്ടുള്ളതു വിചാരിക്കിമ്പോൾ രജ്ഞിനി എത്രമാത്രമാണ് അദ്ദേഹത്തിന്നു കടപ്പെട്ടിട്ടുള്ളത് എന്നു പറഞ്ഞാൽ തീരുന്നതല്ല.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/630&oldid=168697" എന്ന താളിൽനിന്ന് ശേഖരിച്ചത്