താൾ:Rasikaranjini book 3 1904.pdf/622

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കം ൧൧) ബോധം വന്ന ഭൂതം 623

ചോരയുള്ള കാലത്ത് ആഭിചാരകക്ഷികളുടെ മുമ്പിൽ ഒരു പെണ്ണുതനിച്ച് അസമയത്തു ചെന്നിരിക്കുന്നതു കുറുമ്പല്ലെ. നിന്റെ ഇങ്കിരീസും, പരന്തരീസും ഒന്നും അവരോടടുക്കില്ല' എന്നു മുത്തി ആനന്ദത്തിന്റെ നേരെ തിരിഞ്ഞു.

അനന്ദം- എന്നാൽ ഇനിക്കു ഊയപ്പടാനാകില്ലെല്ലൊ: സാധു പിടിച്ച കിട്ടിയില്ലെങ്കിലും പട്ടി കടിക്കാഞ്ഞാൽ മതിയെന്ന മാതിരിയിലായി. പരിഭ്രമം കൊണ്ട് ആയാൾ സാമാനംതന്നെ മുഴുവനും കൊണ്ടു പോയില്ലെന്നു തോന്നുന്നു. അതാ ഒരു മോതിരം ആനന്ദം എടുത്തു നോക്കി അന്ധാളിച്ചു നില്കുനതു കണ്ട് "വല്ല ദുർമ്മൂർത്തി കളേയും ജപിച്ച കേറ്റിട്ടുള്ളതായിരിക്കും.. തൊടരുത് " എന്നു മൂത്തിപറഞ്ഞതിനെ കേൾക്കാതെ ആനന്ദം മോതിരവും കൊണ്ടുപടിക്കലേക്കു നടന്നു.അയ്യൊ ചതിച്ചല്ലൊ മഹാപാപി ' ഓടി വരണേ!എന്ന് മുത്തി എടവിടാതെ നിലവിളിക്കുന്നതു കേട്ടു മൂത്താരും വാലിയക്കാരനും ഉണർന്നു ചെന്നു. ആനന്ദത്തിന്റെ മന്തര വാദി വിശീകരിച്ചുകൊണ്ടു പോയിരിക്കുന്നു. എന്നു കേട്ട് അവർ പടിക്കലേക്ക് ഓടി. ആനന്ദം പിച്ചക്കാരനെ നോക്കി കൊണ്ടു പടിക്കുപുറത്തു നില്ക്കുന്നുണ്ടായിരുന്നു.

മൂത്താർ - മകളെ, ഇതെന്തു സാഹസമാണ്? നിനക്കെന്തുപിണഞ്ഞു? വരു. അകത്തു പോയിട്ടു വർത്തമാനം പറഞ്ഞാൽ മതി.

ആനന്ദം - അച്ഛൻ പരിഭ്രമിക്കരുത്.എന്നെ ആരും ഒന്നും ചെയ്തിട്ടില്ല. അമ്മ ഇത്രയൊക്ക ലഹളകൂട്ടുവാനായി ഇവിടെ ഒന്നും ഉണ്ടായീട്ടും ഇല്ല. ഒരു പിച്ചക്കാരൻ അസാധാരണയായി പാടുന്നതു കേട്ട് ആയാൾ ആരാണെന്നു നോക്കുവാനായി ഞാൻ പുറത്തു വന്നു. ആയാളെ ഞാനറിയുകയില്ലെങ്കിലും നമ്മളെ ആയ്യാഅറിയുമെന്നു തോന്നുന്നുണ്ട്. ഒന്നു രണ്ടുവാക്കു സംസാരിക്കുമ്പോഴേക്കും അമ്മ വന്ന് ചീത്ത പറഞ്ഞ് ആട്ടിയോടിച്ചു. ആയാൾ ഒരു മോതിരം മറന്നിട്ടു കൊണ്ടു പോയി. അത് അയ്യാളെ വിളിച്ചിട്ടു കൊടുക്കാനായി ഞാൻ ഇത്രത്തോളം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/622&oldid=168688" എന്ന താളിൽനിന്ന് ശേഖരിച്ചത്