താൾ:Rasikaranjini book 3 1904.pdf/619

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

620 രസികരഞ്ജിനി (പുസ്തകം ൩

ന്നാൽ ദേശം മാറുമ്പോളെല്ലാം വേഷം പകരുന്ന കണ്ടംകുടുങ്ങിയെ അനുകരിക്കുന്നവരും ഇല്ലെന്നു പറഞ്ഞുകൂട. വണ്ടിയിൽ വെച്ചുള്ള തന്റെ ഗാഢാലോചനകൊണ്ടു കുട്ടിമൂത്താർക്കു പേരുകൂടി പരിഷ്കരിക്കാൻ സാധിച്ചു. ഈ ഉദ്യമത്തിൽ നമ്മുടെ വിദ്യാർത്ഥിയ്ക്കു വിലപ്പിടിച്ച രണ്ടു ബീജാക്ഷരങ്ങൾ അനായാസേന സ്വായത്തമായി പ്രകാശിച്ചു. കല്ക്കാട്ടാവിലേക്കു ടിക്കറ്റു വാങ്ങിയ വിദ്യാർത്ഥി എടക്കുവച്ചു കാഞ്ചീപുരത്തു ഒരു വലിയ നാടകയോഗം വന്നിട്ടുണ്ടെന്നു കേട്ടു യാത്ര അവിടേക്കു തിരിച്ചു. കണ്ട കടുങ്ങി കാഞ്ചീപുരം സ്റ്റേഷ്യനിലെത്തിയപ്പോൾ ആപ്പീസിന്റെ ഭിത്തിയിന്മേൽ പതിച്ചിട്ടുള്ള വിചിത്ര തരമായ ഒരു നൊട്ടീസിൽ തന്റെ ദൃഷ്ടി പതിഞ്ഞു. അടുത്തു ചെന്നു നൊട്ടീസ് വായിച്ചു തുടങ്ങി.

'അഖിലജന മനോമന്ദിരാനന്ദനൃത്തസന്ദായിനിഡ്രാമാകമ്പനി ' എന്ന് ഇംഗ്ലീഷിൽ നെടുനീളത്തിലും 'ഉർവ്വശ്യാദ്യഖിലദേവവനിതാനേതപദപൌഢകളാന ദാസീരത്നങ്കളാൽ രംഗം ശോഭായാമാനമായി വിളങ്കപ്പെടുവതിന്തേദിനാതാ' എന്ന് കോണോടുകോണെടുപ്പിച്ച തമിഴിലും എഴുതീട്ടുള്ളതു വായിച്ചു മനസ്സിലാക്കുവാൻ കണ്ടം കുടുങ്ങിക്കു കാൽ മണിക്കറു സമയം വേണ്ടിവന്നു. പിന്നീടാണ് നിരക്കു വായിച്ചത്. 'മാന്ന്യ സ്ഥാനം പെറ്റുകൊൾകവേണ്ടിയഘനവാങ്കൾ ൬ മണിക്കുമൂന്നം വിവരം മാനേജരെ തെരിയപ്പെടുത്തവേണ്ടിയത് ' എന്നു നിർദേശ ചിഹ്നത്തിൽ എഴുതീട്ടുള്ളതു വായിച്ച ഉടനെ വാച്ചു വലിച്ചെടുത്തു നോക്കി. മണി ൬ കഴിഞ്ഞു ൧൦ മിനിട്ടായി ൧-ാം ക്ലാസ്സുക്കാർക്കു വിശ്രമിക്കുവാനുള്ള മുറിയിൽ ചെല്ലാതെ പോകുന്നത് അവസ്ഥ കുറവണെന്നു കുട്ടിമൂത്താർ ധരിച്ചിട്ടുണ്ട്. ബദ്ധപ്പെട്ടു മുറിയിലേക്ക് കടന്നു. അവിടെ ഇരുന്നിരുന്ന ഒരു യുവാവിനോട് ഒന്നാമതായി ചോദിച്ചതു നാടകത്തിൽ മാന്ന്യ സ്ഥാനം കിട്ടാനുള്ള മാർഗ്ഗം ഉണ്ടോയെന്നായിരുന്നു. യുവാവ് എല്ലാം ഏർപ്പെടുത്തികൊടുക്കാമെന്നും താനും നാടകകാരിൽ ഒരുവനാണെന്നും പറഞ്ഞു. ഇങ്ങിനെ സഹായം ചെയ്തു ഒരാളെ കുട്ടിമൂ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/619&oldid=168684" എന്ന താളിൽനിന്ന് ശേഖരിച്ചത്