താൾ:Rasikaranjini book 3 1904.pdf/583

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഇങ്ങിനെ സ്ഥലാവസ്ഥ അനുസരിചുമാത്രമേ കടലിന്റെ ജന്തുക്കൾക്ക് ജാവിപ്പാൻ പാടുള്ളു. ഈ ജലജീവികളുടെ മേൽഭാഗത്തുള്ള വെള്ളം അവയുടെമേൽ അതികഠിനമായ ഭാരം ഏൽപ്പിക്കുന്നുണ്ട്. വെള്ളം കട്ടിപിടിപ്പിക്കുന്ന പ്രായത്തിലുള്ള ശൈത്യപ്രദേശത്താണ് ഇവയുടെ ആവാസം അവിടെ അവയ്ക്കു പോഷണദ്രവ്യങ്ങളായി സസ്യാദികൾ തീരെ വളരുന്നില്ലാത്തതിനാൽ അവയെ കേവലമാംസഭോജികളായി അപഹരണസ്വഭാവിളായിത്തന്നെ വിചാരിക്കണം ടാറിഡൊഫിഡിയം(fauredo phidium) എന്ന് പദീർത്ഥവിജ്ഞാനികൾ പറയുന്ന മത്സ്യത്തെ ദൃഷ്ടാന്തത്തിനായി എടുത്തുനോക്കുമ്പോൾ മേൽപറഞ്ഞ സംഗതികൾ പ്രത്യേകിച്ചും വെളിപ്പെട്ടുകാണാം. ഈ മത്സ്യത്തിനു കാഴ്ചയില്ല.തൊലിയുടെ അകത്തായി കണ്ണുകളെ സൂചിപ്പിക്കുന്ന ചില പാടുകൾ മാത്രമേയുള്ളു. വേറെ ഞണ്ടുവർഗങ്ങളിൽപ്പെട്ട ചില ജീവികളെ നോക്കുമ്പോൾ ്വയ്ക്കും തീരെ കാഴ്ച്ചയില്ലാതെയാണ് കണ്ടുവരുന്നത്. കണ്ണുകളെ വഹിക്കുന്ന ചില മാംസശകലങ്ങൾ ഉണ്ടെങ്കിലും ഇവയുടെ അഗ്രഭാഗത്തു കാഴ്ച്ചക്കുള്ള അവയവങ്ങൾ തീരെയില്ലാത്തതുകൊണ്ട് ഇവയ്ക്കും വാസ്തവത്തിൽ കണ്ണുകൊണ്ട് പകരമില്ലെന്നു ധരിക്കാം.

എന്നാൽ വേറെ ചില ജീവികൾ അവയ്ക്കുവേണ്ടുന്ന വെളിച്ചം തങ്ങൾതന്നെ നിർമ്മിക്കുന്നുണ്ടത്രേ. മിന്നാമിനുങ്ങക്കുള്ളതുപോലെ ശരീരഭാഗങ്ങളിൽനിന്നു സദാദി സ്രവിച്ചുകൊണ്ടിരിക്കുന്ന നാക്ടിലൂസിൻ(Noctilucine) എന്ന വസ്തുവിനു പ്രകാശം കൊടുപ്പാനുള്ള ശക്തിയുണ്ട് ഇത്തരം ജന്തുക്കളുടെ കണ്ണുകൾ സൂക്ഷമുള്ള










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/583&oldid=168672" എന്ന താളിൽനിന്ന് ശേഖരിച്ചത്