താൾ:Rasikaranjini book 3 1904.pdf/581

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കളൊ, ശീതോഷ്ണവ്യത്യാസമോ, വായുസഞ്ചാരമൊ, ഒഴുക്ക യാതൊന്നും ആ പ്രദേശങ്ങളിൽ തീരെ ഇല്ല. ഇതിന്നും പുറമെ ക ടൽ സസ്യങ്ങളെന്നുവേണ്ടാ സസ്യങ്ങൾ വളരുവാൻ അത്യാവസ്യമാ യ സൂര്യപ്രകാശമെങ്കിലും അവിടേക്കു സ്മരിക്കുന്നതുമില്ല.

 അഗാധമായ സമുദ്രങ്ങളുടെ അടിത്തട്ട് ഇപ്രകാരം സൂര്യകി

രണങ്ങൾ തട്ടാത്തവിധത്തിൽ ജലസൂഹത്താൽ മറക്കപ്പെട്ടിരിക്കു ന്നു. വായുമണ്ഡലത്തിൽ ഘനം കുറഞ്ഞ കാർമേഘങ്ങൾ വന്നു നിറയുമ്പോൾകൂടി ലോകമാസകലാ മൂടൽ പിടിച്ചു സൂര്യകിരണ ങ്ങൾ മങ്ങി, ഉഷ്ണാധിക്യം ശമിച്ചുവരുന്നതു നമുക്കു പ്രത്യക്ഷമാണ ല്ലൊ. ഈ ഫലം സമുദ്രത്തിന്റെ അന്തർഭാഗത്ത് ഏറ്റവും അധി കരിച്ചാണ് കാണുന്നത്. എങ്ങിനെയെന്നാൽ,ഒന്നൊ രണ്ടൊ ദി വസം മാത്രം നിൽക്കുന്ന വായുപ്രായമായ മേഘത്തിന്നു പകരം, വള രെ നാഴിക ആഴമുള്ളതും ചിരകാലം കിടക്കുന്നതുമായ ജലരാശി കൊണ്ടാകുന്നു അടിവാരങ്ങൾ മറക്കപ്പെട്ടിരിക്കുന്നത്. ഏകദേശം തൊണ്ണൂറടിയോളം ആഴത്തിൽ ചെല്ലുമ്പോൾതന്നെ പ്രകാശം മ ങ്ങി മൂടൽപിടിച്ചു നിലാവുപോലെയിരിക്കുന്നു. എന്നുമാത്രമല്ല ൯൨൦ അടിയിലധികം കീഴ്പോട്ടു സൂര്യരശ്മി പ്രവേശിക്കതന്നെയി ല്ല എന്നു പരീക്ഷിച്ചു നിർണയിച്ചിരിക്കുന്നു. പുറങ്കടലുകളിലും പ്ര കാശം ഘോരമായുള്ള അയനപ്രദേശങ്ങളിലും (Tropies) ഏക ദേശം ൩൨൦൦ അടിക്കപ്പുറം കിരണങ്ങൾ ചെല്ലുന്നില്ല. ഇതിന്നും കീഴെ അന്ധകാരംതന്നെ.

 ഇതേപ്രകാരംതന്നെ സൂര്യരശ്മി എന്നും വേണ്ടാ ശൂര്യന്റെ 

ഉഷ്ണവും ഈ പ്രദേശത്തെ ബാധിക്കുന്നില്ല. ബങ്കാൾ ഉൾക്കടലിൽ അടിയിലേക്കു ചെല്ലുന്തോറും ൬൦ അടിക്കു ഒരു ഡിഗ്രി(1 degree Fahr)വീതം ഉഷ്ണം കുറഞ്ഞുവരുന്നു. ൧൨൦൦ അടിയോളം ആ ഴത്തിൽ എല്ലാ സമയത്തും ഏതൊരുകാലത്തും ൫൫ ഡിഗ്രി(Fahr) യിൽ ഒട്ടും അധികം ഉഷ്ണമുണ്ടായിക്കാണുന്നില്ല. ൧൨,൦൦൦ അടി കീ ഴ്പോട്ടു ചെന്നാൽ വെള്ളം കട്ടിപിടിക്കുന്ന പ്രായമായി(35 deg. Fr)

NO:583










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/581&oldid=168670" എന്ന താളിൽനിന്ന് ശേഖരിച്ചത്