താൾ:Rasikaranjini book 3 1904.pdf/580

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൫൦ മൈൽ പൊക്കംവരെ വ്യോമമണ്ഡലം സാമാന്യമായി വ്യാപി ച്ചിരിക്കുന്നതായി നമുക്കു നിർണ്ണയിക്കാം.

                (തുടരും)
                   
                 എം.രാജരാജവർമ്മ,എം.എം,ബി.എൽ.
     ----------------------------------
          ആഴിയുടെ അടിത്തട്ട് 
     ---------------
         സമുദ്രത്തിന്റെ അടിവാരം അറിവിൽ പെ

ട്ടേടത്തോളം കരയോടു താരതമ്യപ്പെടുത്തി നോ ക്കുമ്പേൾ വളരെ വ്യത്യാസങ്ങൾ ഉണ്ടെന്നുള്ള സൂഷ്മം ഇക്കാലത്തെ ശാസ്ത്രീയ പരീക്ഷകൾക്കൊ ണ്ട് അറിഞ്ഞിരിക്കുന്നു.വായു,മഴ,മഞ്ഞ് ഇവ യെക്കൊണ്ടും,നദി,പുഴ മൂലമായിട്ടും,എപ്പോ ഴും ഏറ്റക്കുറച്ചിലുണ്ടാവാനിടയുള്ള ശീതോഷ്ണസ്വഭാവം കൊണ്ടും, കടലോരത്തു തിര വന്നടിക്കുന്നതുകൊണ്ടു,ഭൂമ്യുടെ കര പ്രദേശ ങ്ങൾ വിവിധമാക്കിചെയ്യപ്പെട്ടിരിക്കുന്നു. എന്നാൽ കടലിന്റെ അടിവാരത്ത് ഇപ്രകാരമുള്ള കൃത്യങ്ങൾ യാതൊന്നും നടന്നുവരുന്നി ല്ല. അതിനാൽ ആ പ്രദേശങ്ങൾ പ്രായേണ ഭേദഗതിയുള്ള താ യും കാണുന്നില്ല. സമുദ്രത്തിന്റെ അടിത്തട്ടു വിസ്തീർണ്ണമായ സ മഭൂമിയായും,താഴ്വരകളായും, അങ്ങുമിങ്ങും കൂടകൂടെ ഉയർന്നു വരു ന്ന ശിഖരങ്ങളുള്ള പർവ്വതനിരകളോടുകൂടിയുമാണ് നൂലിട്ടുനോക്കി യപ്പോൾ കണ്ടിരിക്കുന്നത്.അടുത്തകാലത്ത് ഈ വിഷയത്തെ പ്പറ്റി ഏറ്റവും സൂഷ്മമായ അന്വേഷണങ്ങൾ നടത്തുവാനായി ഏറ്റെറ്റെടുത്തപ്പെട്ടവർ ബംഗാൾ ഉൾക്കടൽ പരിശോധിച്ചുനോക്കിയ പ്പോൾ അതിന്റെ അതോഭാഗങ്ങൾ ഏകദേശം ആയിരം നാഴിക വിസ്താരമുള്ള സമനിലമായും,ആന്റമൻ ദ്വീപെന്ന ഒരു സ്ഥലത്തു മാ ത്രം മേൽപ്പോട്ടു പൊങ്ങിവരുന്ന പർവ്വതനിരകളോടു കൂടിയതായും കണ്ട റിഞ്ഞിരിക്കുന്നു.സർവ്വത്ര അപരിമിതമായും, ഏകരൂപമായും,ഏ

കാന്തമായുമാണ് കിടക്കുന്നത്.വിവിധമാക്കിത്തീർക്കാവുന്ന ശക്തി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/580&oldid=168669" എന്ന താളിൽനിന്ന് ശേഖരിച്ചത്