താൾ:Rasikaranjini book 3 1904.pdf/579

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

തങ്ങൾ വഴിയായി ഏറ്റവും ഉയർന്നു പോയിട്ടുള്ളതു ൨൪000 ജാതിയടി എന്നുവെച്ചാൽ നാലു മയിലിനു അൽപം കൂടുതൽ മാത്രം ആകുന്നു. ബർല്ലികാരനായ ഡാക്ടർ ബെർഡൻ എന്നയാൾ വിമാനത്തിൽ ൩ 0,000 ജാതിയടി പൊക്കത്തിൽ പോയി. അവന്റെ കയ്യിലിണ്ടായിരുന്ന ഉഷ്ണമാപനയന്ത്രം അപ്പോൾ ശൂന്യരേഖയിൽനിന്നും ൫൪ (ഫ്റാൻ) ഡിഗ്രി താണു, ഖമാനയന്ത്രത്തിലെ രസം ൩0-ൽ നിന്നു അംഗുലം വരെ താണു. മനുഷ്യനു ജീവനോടെ കൂടുതൽ ആറുമയിൽ പൊക്കം വരെ പോകാമായിരിക്കാം. അതിനു മേൽ യന്ത്രങ്ങളുടെ ശക്തികൊണ്ടു ഒരുവേള ജീവസന്ധാരണം ചെയ്യാമായിരിക്കാം. സുഖമായിരിക്കണമെങ്കിൽ ൧൫000 അടി പൊക്കത്തിനു മേൽ പോയിക്കൂടാ. അതിനാൽ ഈ വേയോമമണ്ഡലത്തിന്റെ എത്ര ചുരുങ്ങിയ ഒരു ഭാഗത്തിൽ മാത്രമേ മനുഷ്യർ കാലക്ഷേപം ചെയ്യുന്നുള്ളു എന്നു സ്പഷ്ടമാകുന്നുണ്ടല്ലൊ. ഈ പരിഷ്കാരങ്ങളും മനുഷ്യന്റെ അഹഭാവങ്ങളുമെല്ലാം ​ത്ര പരിമിതമായ സ്ഥലത്തിനുള്ളിൽ കിടക്കുന്നതേയുള്ളു എന്നും എറുന്വിനു ഒരു തുള്ളി വെള്ളം സമുദ്രം എന്നു തോന്നുന്നതുപോലെ നമ്മുടെ അധിവാസഭൂമി നമുക്കു വിശാലയായി തോന്നിക്കുന്നതാണന്നും ഏർക്കുന്വോൾ ലോകനിയന്താവിന്റെ വൈഭവത്തെയും, മാഹാത്മ്യത്തെയും നാം ചിന്തിക്കാതെ ഇരിക്കയില്ല.

വായുവിനു കീഴോട്ടുവരുന്തോറും ഘനം കൂടുമെന്നും മേലോട്ടുപോകുന്തോറും ഘനം കുറയുമെന്നും മുന്വിൽ പറഞ്ഞെല്ലോ. ഖമാലയന്ത്രം കൊണ്ടു നോക്കിയാൽ ൩൮ മയിലിനുമേൽ വ്യോമമണ്ഡലത്തിന്റെ ഘനം അതിനെ സ്പർശിക്കുന്നില്ല.നക്ഷത്രങ്ങൾ പൊഴിയുന്വോൾ അവയുടെ ഗതിവേഗം കൊണ്ടു അതിനെ സ്പർശിക്കുന്ന അണക്കൾ സംഘർഷത്താൽ അഗ്നിമയങ്ങായി പ്രകാശിക്കുന്നു. ഈ പ്രകാശം കാണുന്ന ദൂരം വരെ കണക്കാക്കിനോക്കിയാൽ ഭൂമിയിൽ നിന്നും ൧00 മൈലോളം വ്യോമമണ്ഡലമുണ്ടന്നുപറയാം. സന്ധ്യാകാലങ്ങളിലെ വെളിച്ചത്തിൽ നിന്നും ൫0 മൈൽ ഉണ്ടെന്നു ഊഹിക്കാം. എല്ലാം കൂടി ആലോചിക്കുന്വോൾ ഭൂമിയിൽ നിന്നും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/579&oldid=168668" എന്ന താളിൽനിന്ന് ശേഖരിച്ചത്