താൾ:Rasikaranjini book 3 1904.pdf/574

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

NO:575

                                നമ്മുടെ
                             വ്യോമമണ്ഡലം
 നാം ശ്വസിക്കയും ജീ

വിച്ചിരിക്കയും ചെയ്യുന്ന വായുമണ്ഡലം നാം സ്ഥി തിചെയ്യുന്ന ഭൂഗോളത്തി ന്റെ ഒരു ഭാഗമാകുന്നു. നല്ലവണ്ണം ആലോചിക്കാത്തവർക്കു നാം കേവലം ശൂന്യാകാശ ത്താൽ ആവൃതന്മാരാണെന്നു ബോധമുണ്ടായേക്കാം. എന്നാൽ അല്പ നേരം വെള്ളത്തിൽ മുങ്ങിക്കിടന്നു കഴിയുമ്പോൾ ശ്വാസം മുട്ടുന്നതു കൊണ്ടുതന്നെ വായുമണ്ഡലത്തിന്റെ സാന്നിധ്യവുംജീവസന്ധാ രണത്തിനുള്ള അതിന്റെ ആവശ്യകതയും സിദ്ധമാകുന്നു. പാകെട്ടിയ കപ്പലുകൾ ഓടുന്നതും വായുസംഘർഷത്താൽ ചക്രങ്ങൾ തിരിയുന്നതും കൊടുങ്കാറ്റിൽ വൃക്ഷങ്ങൾ പിടരുന്നതും പുരപ്പുറത്തെ ഓലകൾ പറിയുന്നതും കാണുമ്പോൾ ഭൂഗോളത്തിനു ആവരണമായിരിക്കുന്ന ഈ വായുമണ്ഡലം ഒരു പദാർത്ഥമാണെന്നു വ്യക്തമാകും.

 ഇതിന്റെ പൂർവ്വചരിത്രം ഘനപദാർത്ഥങ്ങളുടേതിൽനിന്നും വ്യതിരിക്തമാകുന്നു. ഭൂഗർഭസ്ഥലങ്ങളായ ഓരോ പാറത്തറകളേയും നഷ്ടജന്തുക്കളുടെ അവശേഷങ്ങളേയും പരീക്ഷിച്ചു ഭൂഗോളത്തിന്റെ പുരാതനസ്ഥിതിയെ അനുമാനിക്കാം. വ്യോമമണ്ഡലത്തെ സംബന്ഥിച്ചിടത്തോളം ഇത് അസാദ്ധ്യമത്രെ. ഇപ്പോൾ സൂര്യമണ്ഡലത്തിൽ സംഭവിക്കുന്നസ്ഥിതിഭേദങ്ങളെ കണ്ടറിഞ്ഞു പ്രപഞ്ചസൃഷ്ടിതത്ത്വത്തെ മനസ്സിലാക്കി ആ ന്യായത്തെ അനുവർത്തിച്ചു ന്ശ്ചയിക്കയല്ലാതെ മാർഗ്ഗാന്തരമില്ലാ.

പ്രസിദ്ധനായ ലാപ്ലേസ്(La Place) എന്ന പറങ്കിജ്യോതിശ്ശാസ്ത്രഞ്ജൻ പണ്ട് ഇദംപ്രഥമമായി നിരൂപണം ചെയ്തും ആ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/574&oldid=168663" എന്ന താളിൽനിന്ന് ശേഖരിച്ചത്