താൾ:Rasikaranjini book 3 1904.pdf/573

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഡഃ, 'വിഷയവ്യാവൃത്തകൗതുഹലഃ, എന്നുള്ള വിശേഷണ പദങ്ങളിൽ ആദ്യത്തേതിന്നു വേദങ്ങളുടെ അഭ്യാസംകൊണ്ടു ജഡൻ,ഇതരലൗകിക വിഷയങ്ങളുടെ അനുഭവമില്ലാത്തവൻ എന്നും,രണ്ടാമത്തേതിന് ആ വിഷയങ്ങളിൻ ഇച്ഛയില്ലാത്തവൻ എന്നു,അർത്ഥമാക്കുന്നു. ഇതുകൊണ്ട് ഈ വാധമുള്ള ഉർവശിരൂപസൃഷ്ടിയിൽ മഹർഷിയുടെ മനസ്സ് പ്രവർത്തിക്കുന്നതല്ലെന്നു സിദ്ധിക്കുന്നു.'മുനി,യെന്നതിനു മനനശിലൻ എന്നർത്ഥമാകയാൽ മറ്റൊന്നിങ്കൽ മനസ്സു ചെല്ലുന്നില്ലന്നു വ്യക്തമാകുന്നു.'പുരാണഃ,എന്നതുകൊണ്ട് ഈ അവസ്ഥ താല്കാലികയല്ലെന്നു സുചിക്കുന്നു.'മുനി,യെന്ന പദംകൊണ്ട് സ്വാഭാവികമായ വൈരൂപ്യത്തെയും സൂചിപ്പിക്കുന്നു.ഇതിൽ നിന്നു ലോകാരീത്യം ആലോചിക്കുമ്പോൾ ഉർവശിരുപപ്പിന്നും മഹർഷിക്കും ജന്യജനകഭാവം വരുവാൻ തരമില്ലെന്നല്ലാതെ തപഃപ്രഭാവം കൊണ്ട് മഹർഷിക്ക് ഈ രൂപസൃഷ്ടിസാമർത്ഥ്യമില്ലെന്നു രാജാവ് നിശ്ചയിക്കുന്നില്ല. അതിനാൽ രാജാവിന്നു വേദപ്രഭാവജ്ഞാനം ഇല്ലെന്നു വിചാരിപ്പാൻ ന്യായമില്ല.

  പറഞ്ഞ മാതിരി ദോഷങ്ങൾ ഒന്നും ഇല്ലെന്നു വരുമ്പോൾ രാജാവിന്റെ ഈ ദോഷങ്ങൾ താല്ക്കാലികങ്ങളാകയാൽ സൽപുരുഷത്വത്തെ നശിപ്പിക്കുന്നില്ലെന്നുള്ള ചിലരുടെ സമാധാനത്തെ ഊഹിക്കുവാനും അതിനോടു മുക്കാലും യോജിക്കുവാനും ഉളള ഭാരവും ഇല്ലല്ലോ. ഇനി അനാവശ്യകമായ അധിലേഖനംകൊണ്ട് രസികരജ്ഞിക്ക് സ്വാർത്ഥഹാനി വരുത്താതെ തല്ക്കാലം ഈ മറുപടി അവസാനിപ്പിക്കുന്നു.
                                                                                                                                                                                കെ.രാമപിഷാരടി

വേരോടന്യഗുണംവലിച്ചുകളവാൻസാരോപദേശങ്ങൾപോ- ലോരോന്നാത്മഗുണംകൊതിച്ചുചിലരുൾപ്പോരോടുരച്ചീടിലും നേരോരക്കാതതുമുലമായ്മുഷികയില്ലാരോടുമെന്നുള്ളസൽ പേരോജസ്സുവളർത്തുവാൻനൃപമണേനീരോട്ടമാകുന്നുതേ.

ചമ്പത്തിൽ ചാത്തുക്കുട്ടിമന്നാടിയാർ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/573&oldid=168662" എന്ന താളിൽനിന്ന് ശേഖരിച്ചത്