താൾ:Rasikaranjini book 3 1904.pdf/572

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

573 നെയെന്നാൽ മുഖം ചന്ദ്രനല്ല എന്നു നിശ്ചയമുള്ളപ്പോൾ മുഖം ചന്ദ്രനാണ് എന്നുള്ള ജ്ഞാനം ജനിക്കണമെന്ന ഇച്ഛകൊണ്ടുണ്ടാ കുന്ന 'മുഖം ചന്ദ്രനാണ്, എന്നുള്ള മാനസികജ്ഞാനം ആഹാര്യ മാകുന്നു.കല്പനാദി പദങ്ങളെകൊണ്ടും വ്യവഹരിക്കുന്നതും ഇതു തന്നെയാകുന്നു.

   പ്രകൃതത്തിൽ രാജാവിന്റെ ഈ നിശ്ചയം ആഹാര്യമാക

കൊണ്ടുതന്നെയാണ് മുനിക്ക് രുപനർമ്മാത്രത്വസംബന്ധം വസ്തുതയുള്ളപ്പോൾ തദ്സംബകല്പനാരുപയായ അസംബന്ധാതിയശയോക്തിയെന്ന അലങ്കാരം ഉത്തരാർദ്ധത്തിലുണ്ടാകുന്നത്.അതിശയോക്തിയുടെ സാമാന്യലക്ഷണം ആഹാര്യനിശ്ചയഘടിതമാണെന്ന് ചന്ദ്രികാദിഗ്രനഫം കൊണ്ട് സ്പഷ്ടമാണ്.പ്രകൃതശ്ലോകത്തിന്റെ ഉത്തരാർദ്ധത്തിൽ അസംബന്ധാതിശയോക്തിയെന്ന അലങ്കാരമുണ്ടെന്നുള്ളത് 'ച്ത്രമീമാംസ,യിലും, സാഹിത്യദർപ്പണ,ത്തിലും ഈ ശ്ലോകത്തെ ഈ അലങ്കാരത്തന്നു ദൃഷ്ടാന്തമായി കൊടുത്തിട്ടുള്ളതിൽ നിന്നു വ്യക്തമാണല്ലോ.രാജാവിന്റെ കവികല്പിതമായ ഈ നിശ്ചയം ആഹാര്യമെന്നു വരമ്പോൾ തപഃപ്രഭാവജ്ഞാനം ഇല്ലെന്നും മറ്റും എങ്ങിനെ സിദ്ധിക്കുന്നു.നേരെമറിച്ചു മുനിക്കു തദ്രൂപനിരമ്മാണസാമർത്ഥ്യവും തന്മുലമായ തപഃപ്രഭാവവും ഉണ്ടെന്നല്ലെ സിദ്ധിക്കുന്നത്? മുഖാദികളിൽ ചന്ദ്രാദ്യൈക്യകല്പനകൊണ്ടു കവികൾക്കു മുഖചന്ദ്രാദികളുടെ വാസ്തവഭേദബുദ്ധിയില്ലെന്നൊ,പരമാർത്ഥജ്ഞാനമില്ലെന്നൊ വരന്നതാണോ?മുഖം ചന്ദ്രനല്ലെന്നുള്ള പരമാർത്ഥജ്ഞാനത്തോടുകൂടി അതിനെ ചന്ദ്രനാക്കിക്കല്പിക്കുമ്പോൾ മാത്രമെ അലങ്കാരമുണ്ടെന്നു പറഞ്ഞുകൂടും.

ഇനി പ്രകാരാന്തരേണ രൂപത്തെ വർണ്ണിക്കരുതെ എന്ന ചോദ്യത്തിന്ന് ,ഉപായന്തരസ്യ ഉപായാന്തര ദൂഷകത്വം, എന്നുമാത്രം ഇപ്പോൾ സമാധാനം പറഞ്ഞുകൊള്ളുന്നു.തപഃപ്രഭാവജ്ഞാനഭാവം എന്ന ദോഷം രാജാവിന്ന് ഇല്ലെന്നു വരുമ്പോൾ തപസ്വിനിന്ദനം' എന്ന ദോഷത്തിന്നും അവകാശമില്ലല്ലോ.'ഭംഗ്യാഭാസുരഗാത്രി, എന്നതിന്റെ മൂലശ്ലോകത്തിലെ 'വേദാഭാഭ്യാസജ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/572&oldid=168661" എന്ന താളിൽനിന്ന് ശേഖരിച്ചത്