താൾ:Rasikaranjini book 3 1904.pdf/571

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ത്തിന്നൊ ഞാൻ ശക്തനല്ലെങ്കിലും മഹാകവി സാർവഭൌമപദത്തി നു മുഖ്യാസ്പദമായ ശ്രീകാലിദാസരെപ്പറ്റിയുള്ള ബഹുമാനതിശ യത്താൽ പ്രേരിതനായിട്ട് അൽപ്പമൊന്നു പറയുന്നു.

   പ്രകൃതനാടകത്തിൽ നായികാനായകന്മാരുടെ പരസ്പരരതി 

പരിപോഷത്തെ ക്രമേണ വർണ്ണിച്ച് ഈ നാടകത്തിൽ പ്രധാനമാ യ ശൃംഗാരരസത്തിന്റെ പരിപുഷ്ടിയെ പ്രദർശിപ്പാൻ ആഗ്രഹ ത്തോടുകൂടിയ മഹാകവി ഉർവശിരൂപദർസനം കൊണ്ട് അങ്കരിതയാ യിരിക്കുന്ന നായകന്റെ രതിയുടെ പരമൌചിത്യത്തെയും പുഷ്ടി യേയും പ്രകാശിപ്പിക്കുന്നതിനുവേണ്ടി ആ നായകരതിയുടെ ആലം ബനമായ ഉർവശിരൂപത്തിന്റെ ഗുണോക്കർഷത്തെ കാണിക്കുന്ന തിനു പ്രസംഗം വരുത്തി'അധവാ ഇവളൊരു തപസ്വി സൃഷ്ടിച്ച താവൻ പാടില്ല' 'ഭാഗ്യഭാസുരഗാത്രി 'ഇത്യാദി വിചാരത്തെ നാ യകന്നു കൽപ്പിച്ചിരിക്കുന്നു.ഈ വിചാരത്തിന്റെ മൂലം പ്രായേ ണ ജന്യജനങ്ങൾക്കു സാമാനഗുണത്വത്തിന്റെ 'കാർയ്യം നി ദാനദ്ധിഗുണാനധീതെ'ഇത്യാദി വചനസിദ്ധമായ ലോകാർനുഭവ മാകുന്നു.മക്കളുടെ ആകൃതിയും പ്രകൃതിയും സാധാരണ മാതാപി താക്കൻന്മാരുടെ ആകൃതിയും പ്രകൃതിയേയും അനുസരിച്ചാണെ ലൊ കാണുന്നത്.പ്രകൃതശ്ലോകത്തിൽ പൂർവാർദ്ധം കൊണ്ട് ലാവ ണ്യാദിഗുണങ്ങളായ ഹേതുക്കളാൽ ഇവളുടെ സൃഷ്ടികർത്താവ് കാമ ദികളെൊ എന്നു സംശയിക്കുകയും ഉത്തരാർദ്ധം കൊണ്ട് മുനിയുടെ

യും ഉർവശിരൂപത്തിന്റെയും വിശേഷണങ്ങളാൽ തദ്വൈലക്ഷണ്യത്തെ പ്രദർശിപ്പിച്ച് ആ വിധമുള്ള രൂപത്തെ ജനിപ്പിക്കുവാൻ ഈ മുനിക്കു സാമർത്ഥ്യമില്ലെന്നു നിശ്ചയിക്കുകയും ചെയ്യുന്നു.ഇവയുടെ പൂർവാർദ്ധംകൊണ്ടു ബോധിതമായ സംശയവും ഈ മുനിക്കു ഉർവശിരൂപ സൃഷ്ടിസാമർത്ഥ്യം ഇല്ലെന്നു ഉത്തരാദ്ധം കൊണ്ടു ഗമ്യമായ നിശ്ചയവും 'ആഹായ്യ'മാകുന്നു.ഒന്നു മറ്റൊന്നല്ലന്നൊ ഒന്നിൽ മറ്റൊന്നില്ലന്നൊ ഉള്ള'ബാധനിശ്ചയം 'ഉള്ളപ്പോൾ അതു മാറ്റെതാണെന്നൊ അതിൽ മറ്റെതുണ്ടന്നൊ ഉള്ള ബുദ്ധി ഇച്ഛകൊണ്ടുണ്ടാകുമ്പോൾ അതിനെ 'ആഹാർയ്യം'എന്നു പറയുന്നു.എങ്ങി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/571&oldid=168660" എന്ന താളിൽനിന്ന് ശേഖരിച്ചത്