താൾ:Rasikaranjini book 3 1904.pdf/557

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

569

      പലവക.

കഴിഞ്ഞലക്കം രജ്ഞിനി രവ്ര 2 ഭാഗത്തിൽ ൻന്ന്രദ്രലെ ഒരെഴുത്ത്, എന്ന ലേഖനത്തോടുചേർന്ന് പാദലിഖിതത്തിൽ ബ്രിട്ടീഷ് കാരോട് എന്നതു ഡച്ചുകാരോട് എന്നു വേണ്ടതാകുന്നു.

മനോമോഹനകഥകൾ തങ്കശ്ശേരി മനോമോഹനം അച്ചു കൂട്ടത്തിൽനിന്നു മാസംതോറും ഓരോരൊ ചെറിയപുസ്തകങ്ങളായി അച്ചടിച്ച് പ്രസിദ്ധപ്പെടുന്നവയാകുന്നു മേല്പടി കഥകൾ . ഹേമലത,പത്തു വിനോദകഥകൾ ചാസർ മഹാകവിയുടെ കഥകൾ വീരമാർത്താണ്ഡന്റെ വിക്രമങ്ങൾ ഇങ്ങിനെ നാലുകഥാപുസ്തകൾ പ്രസാധകൻ കെ പരമുപിള്ള . എം. എ . അവർകൾ സദയം അയച്ചുതന്നിട്ടുള്ളതു ഞങ്ങൾ നന്ദിപുരസ്സരം കയ്പറ്റിയിരിക്കുന്നു. ഇതിൽ വീരമാർത്താണ്ഡന്റെ വിക്രമങ്ങൾ ജി. രാനൻമേനോൻ അവറുകളുടെ തർജ്ജമയാകുന്നു. ലണ്ടനിലെ റിവ്യൂആഫ് റിവ്യൂസ് review of reviews എന്ന ഇംഗ്ഗീഷ് മാസികയുടെ ഉടമസ്ഥനും പത്രാധിപനുമായ ഡബ്ളിയു . ടി . സ്റ്റെഡ് എന്നപ്രസിദ്ധവിദ്വാൻ ഇംഗ്ഗീഷുകാരായ കുട്ടികളുടെ അറിവിനും വിനോദത്തിനുംവേണ്ടി പ്രസിദ്ധപ്പെടുത്തീട്ടുള്ള പുസ്തകങ്ങളിൽ ഏതാനും മലയാളഭാഷയിൽ ഖണ്ഡം ഖണ്ഡമായി പ്രസിദ്ധം ചെയ്യേണമെന്നുള്ള ഉദ്ദേശത്തോടുകൂടിയാണ് കെ . പരമുപിളള അവർകളുടെ ഈ ഉദ്യമം എന്ന് ഇതിന്റെ 2 ലക്കത്തിൽ ചേർത്തിട്ടുളള പ്രസ്താവനയിൽ കാണുന്നതുകൊണ്ടു ഞങ്ങൾ വളരെ സന്തോഷിക്കുന്നു . കുട്ടികളടെ മനസ്സിന്നും വിനോദവും പ്രായത്തിന്നനുസരിച്ച് അവരുടെ ബുദ്ധിക്കുറീകാസവും ഉണ്ടാക്കുന്നവയാകുന്നു മിസ്റ്റ്ർ സ്റ്റെഡിന്റെ കഥകൾ. മലയാളത്തിൽ പ്രസിദ്ധപ്പെടുത്തുന്ന ഈ കഥകളുടെ പ്രസാധകൻ മലയാളഭാഷയുടെ ഉറ്റ ബന്ധുവും , പണ്ഡിതനും ആയ കെ. പരമുപിള്ള എം .എ അവർകളാണെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/557&oldid=168645" എന്ന താളിൽനിന്ന് ശേഖരിച്ചത്