താൾ:Rasikaranjini book 3 1904.pdf/545

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

557 ഒരു കല്പിത സംഭാഷ​ണം

 തിനു  ഒരു  ഉദാഹരണം  എടുക്കാം.  ഒരുരാജ്യത്തിനു പല   ഗുണങ്ങൾ  ചെയ്യണമെന്നുള്ള  ഉദ്ദേശത്തോടുകൂടി   ഒരാൾ

അവിടത്തെ മന്ത്രിയാകാൻ ശ്രമിക്കുന്നുവെന്നു വിചാരിക്കതന്നെ അധികാരം സിദ്ധിക്കുന്നതിനായി അയാൾ ഹീനമായ ചില പ്രവർത്തികളെ ചെയ്തുതുടരുന്നു. ഇതു നല്ലതാണെന്നു നിങ്ങൾക്ക് തോന്നുന്നുണ്ടോ. ഞാൻ -നല്ല താണെന്നു തോന്നുന്നില്ല. അങ്ങിനെ ചെയ്യുന്ന ആളെ ബഹുമാനിക്കാൻ പ്രയാസമാണ്. എന്നാൽ അയാളുടെ പ്രവർത്തി. തെറ്റാണെന്നുള്ളതിനു ശരിയായ കാരണമെന്നു എനിക്കു തോന്നുന്നില്ല. വിവേ- ആട്ടെ അതു ഞാൻ പറയാം. അധികാരസിദ്ധിക്കായി ഹീനകർമ്മങ്ങൾ ചെയ്യുന്ന രാജ്യതന്ത്രജ്ഞനു വരാനിടയുള്ള ദോഷങ്ങൾ ചിലതുണ്ട് ജനങ്ങളുടെ ഗുണത്തിനായിട്ടാണ് ഹീന പ്രവർത്തികൾ ചെയ്യുന്നത്. എന്നുള്ള

വിചാരം മറിമായം മാത്രമായിരിപ്പാൻ ഇടയുണ്ട്. ഗുണപ്രതിപത്തിയുള്ളവർക്കും ഹീനവുത്തിയോടുള്ള പരിചയം അപായകരമാണ്. ആദ്യം പൊതു ജനങ്ങൾക്കായി ദോഷംചെയ്യുന്നവൻ ക്രമേണ സ്വാർത്ഥത്തിനായി ഹീനത്വം കാണിക്കുന്നവനായി ത്തൂരും .അതുക്കൊണ്ടു ഗുണം ചെയ്യാനുള്ള സമയം വരു ൾ ചെയ്യാൻ ഉത്സാഹമുള്ള ആളുകളില്ലെന്നു വന്നേക്കാം . വലിയ സ്ഥിതി യിലിരിക്കുന്നവർ ചില ദോഷങ്ങൾ ചെയ്യുന്നതിന്റെ ഫലം പിന്നീട് ചെയ്യാമെന്നു വിചാരിക്കന്ന ഗു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/545&oldid=168636" എന്ന താളിൽനിന്ന് ശേഖരിച്ചത്