താൾ:Rasikaranjini book 3 1904.pdf/544

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

556

രസികരഞ്ജിനി വിചാരം തീണ്ടൽ ഇപ്പോൾ നിങ്ങളുടെ നാട്ടിൽ മാത്രമേ നടപ്പുള്ളു. അറിവുള്ളആളുകളെല്ലാം ഇതിനെ ധിക്കരിട്ട നടക്കുകയാണെങ്കിൽ എളുപ്പത്തിൽ ഈ വിഡിത്തം നിന്നുപോകും . ഒരുചോവനോ മറ്റോ വഴിമാറാൻ ഭാവിക്കു ൾ ഞാൻ തന്റെ ജാതിതന്നെ യെന്നു പറഞ്ഞുകൊണ്ടു മു ട്ടു നടക്കുന്നതു വളരെ രസകരമായിരിക്കും. കൂടെ നാട്ടുപ്രമാണികൾ ആരെങ്കിലുമുള്ള ഇപ്രകാരം ചെയ്യുന്ന ഒരു പരിഷ്കാരിയെ കണ്ടാൽ കൊള്ളാമെന്നുഎനിക്കു വലിയ ആഗ്രഹമുണ്ടു. ഞാൻ -എന്റെ നാട്ടിലുള്ള പല കേമന്മാരുടേയും അഭിപ്രായം ഇതിനു വിപരീതമാണ്. സാധാരണനടപ്പുകൾക്കു വിപരീതമായി നടക്കുന്നതുകൊണ്ടു ദോഷമേ ഉണാകാൻ ഇടയുള്ളു വെന്നും പരിഷ്കാരങ്ങൾ കാലം കൊണ്ടു വന്നുകൊള്ളുവെന്നു ആണ് അവരുടെ സാമാധാനം. വിവേ-അതു ഭീരുക്കളുടേയും മടിയന്മരുടേയും സമാധാനമാണ്. കാലത്തിനു വല്ലതും ചെയ്യാൻ ശക്തിയുണ്ടോ. ഏതു മാറ്റവും ഒരിക്കൽ പുതുതായിരിക്കാതെ നിവ്രത്തിയില്ല. ധർമ്മനിഷ്ഠയും ധൈര്യവും ഉള്ള തുരുക്കം ചിലർ ആദ്യം ചെയ്തു തുടങ്ങിരുന്നില്ലെങ്കിൽ ഒരു പരിഷ്ഠാരം നടപ്പിൽ വരികയില്ലായിരുന്നു. ഞാൻ -സമയം നോക്കിവോാണം ഏതുകാർവും ചെയ്വാൻ എന്നുള്ളതു സത്യമല്ലേ .ചില സന്ദർഭങ്ങളിൽ വലുതായ ഗുണങ്ങൾ സാധിക്കാനായി നമുക്കു ശരിയല്ലെന്ന ചില പ്രവ്രത്തികളേയും ചെയ്യേണ്ടിവന്നേക്കും.

എങ്കിലും പിന്നിടു ഗുണങ്ങൾ സാധിക്കാനെന്നു വച്ചു തല്ക്കാലം അധർമ്മം ചെയ്യന്നതിനെപ്പറ്റി കുറച്ച് ആലോച്ചുനോക്കാം.ഈ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/544&oldid=168635" എന്ന താളിൽനിന്ന് ശേഖരിച്ചത്