താൾ:Rasikaranjini book 3 1904.pdf/541

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

553

ഒരു കല്പിത സംഭാഷണം

വിവേകാനന്ദസ്വാമിയെ കണ്ടു സംസാരിക്കണമെന്നു എനിക്കു വളരെ ആഗ്രഹമുണ്ടായിരുന്നു. അദ്ദേഹം ഒരിക്കൽ മദ്രാസിൽ വന്നപ്പോൾ ഈ ആഗ്രഹം സാധിച്ചു. അപ്പോൾ ഉ​ണ്ടായ സംഭാഷണത്തെ മലയാളത്തിലാക്കി തിഴെചേർക്കുന്നു . വിവേകാന്ദസ്വമി-നിങ്ങൾ മലയാളത്തിൽ നിന്നാണല്ലേഞാൻ-അതെ. അവിടുത്തെ വിലേറിയ സമയത്തിൽ ഒരുഭാഗം എനിക്കായി അനുവദിച്ചുതന്നതിന് ഞാൻ വളരെ ക്രതജഞനായിരിക്കുന്നു. വിവേ- എന്നോടു സംസാരിക്കുവാൻ ആഗ്രഹമുള്ളവരോട് സംസാരിക്കുന്നത് എന്റെ ദിനക്രത്യങ്ങളിൽ ഒന്നാ​ണ് പ്രത്യേകിച്ച് ചെറുപ്പക്കാരോട് സംസാരിക്കുന്നത് എന്റെ സുഖാനുഭവങ്ങളിൽ ഒന്നാണ് . അധികം പ്രായമായതുകൊണ്ടാണ് ഈ പ്രത്യേകതാല്പർയ്യം തോന്നുന്നതെന്നുവരും. എന്റെ വാക്കുകൾ കൊണ്ടു അധികം ഫലമുണ്ടായിട്ടുള്ളത് ചെറുപ്പക്കാരു ടെ ഇടയിലാണ് .ജീവിതത്തെ ഗൗരവമായി വിചാരിക്കുന്ന ചെറ്പ്പക്കാരോട് സംസാരിക്കുന്നതിൽ വളരെ താല്പര്യമുണ്ട് ചെറുപ്പക്കർക്കു ശക്തിയും ഉത്സാഹവും അധികമുള്ളതു കൊണ്ടു അവർ കാണുകയും നോക്കുകയും ചെയ്യുന്ന കാർയ്യങ്ങളിൽ നല്ലതെന്നു തോന്നുന്നവയെ അനുഭവിക്കാൻശ്രമിക്കുകയും സ്വാഭാവികമാണ്.

      ലോകത്തിൽ  നടക്കേണ്ട  രീതികയെക്കുറിച്ചു   പൊതുവായി  ചില  ഉപദേശങ്ങൾ  അവിടത്തെ  അടുക്കൽനിന്നു  കിട്ടിയാൽ

കൊള്ളാമെന്നു ആഗ്രഹമുണ്ട്. വിവേ-പല ആളുകളും എന്നോടു ഉപദേശങ്ങൾക്കായി ആവ.

554










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/541&oldid=168632" എന്ന താളിൽനിന്ന് ശേഖരിച്ചത്