താൾ:Rasikaranjini book 3 1904.pdf/54

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കം ൧] പലവക

               പലവക
                            പുസ്തക പരിശോധന.
      പരിഷ്കാരരീതിയിലുള്ള  കണ്ടെഴുത്തു കൊണ്ടുപിടിക്കുകയും കൃഷി

ശാസ്ത്ര പണ്ഢിതന്മാർ വസ്തുക്കളിലിറങ്ങി മണ്ണിന്റെ തരഭേദാപോ ലെ വേണ്ടുന്ന വളംചേർത്തു വിത്തിറക്കി വിളവെടുത്തിട്ടുള്ള തോത നുസരിച്ച് അതുകൾക്കു രാജഭോഗം ചുമത്തുകയും ചെയ്യുന്ന ഇക്കാ ലത്തു തൊണ്ണൻ ശരിയും, മുറിഞ്ഞ ഞൌരിയും, ചാവാലി മൂരിക ളും , രണ്ടുവല്ലിപ്പിള്ളരുമായി പുറപ്പെടുന്ന നമ്മുടെ ചില കൃഷിത ന്ത്രജ്ഞന്മാർ ഒരു കുന്തി ചാണകംകൊണ്ടു സ്ഥലം ശുദ്ധിവരുത്തി ഒരുപിടി പച്ചിലകളും വിതറി പരിചാരകന്മാരെക്കൊണ്ടു വസ്തു വിൽ ചില രേഖകളും നിർമ്മിച്ച്, വിത്തുവാരിപിടിച്ചു മാറിൽ അ മർത്തി ധ്യാനിച്ചു വിതച്ചു പോരുന്നതു കണ്ടാൽ പ്രകൃതി ദേവിയെ വശീകരിക്കുവാനുള്ള ചില മന്ത്രതന്ത്രങ്ങൾ ചെയ്യുന്നുവെന്നല്ലാതെ കൃഷിപ്രവൃത്തി ചെയ്യുന്നതായി ആരും വിചാരിക്കുകയില്ല. ഈ മാന്ത്രികന്മാർക്കു സേഛപോലെയുള്ള ദക്ഷിണ ചെയ്യേണ്ടുന്ന ചുമ തല പിന്നീടു ഭൂമിദേവിയുടെതാണുതാനും. മറ്റുചില ധനവാന്മാ രായ കൃഷിക്കാരുടെ പ്രവൃത്തി വേറെ വിധമാണ്. മുറിക്കുന്തക്കാ രായ വൈദ്യന്മാർ രോഗം അറിയാതെ പല മരുന്നുകളും കൊ ടുക്കുന്ന കൂട്ടത്തിൽ ഒന്നു ഒരല്പം പിടിത്തമുള്ളതായിക്കണ്ടാൽ മരു ന്നിന്റെ ഗുരുലഘുത്വം നോക്കാതെ മാത്രകൂട്ടി പ്രയോഗിക്കുമ്പോൾ ഉണ്ടാകുന്ന വൈഷമ്യം ഈ കൂട്ടരും അനുഭവിക്കുന്നു. ദരിദ്രാകു ഡുംബിനി കുട്ടികളെ സദ്യ ഊട്ടുന്നതുപോലെ കായക്ളേശവും ദുശ്ചി ലവും ചെയ്ത് അധിക വളം കുത്തിനിറക്കുന്നതുകൊണ്ടും ആശാഭം ഗത്തിന്നിടയാകുന്നു. 'താഴത്തൊടിയിൽ ഇരുപതും മുപ്പതും വിള വുണ്ടായിരുന്നുവെന്നു കാരണവന്മാർ പറഞ്ഞു കേട്ടിട്ടുള്ളതല്ലാതെ എട്ടുപത്തു കാലമായിട്ട് അഞ്ചു വിളവിലധികം പഠിച്ച വിദ്യ പതി നെട്ടും നോക്കീട്ടു കിട്ടുന്നില്ല. ഓളിപറമ്പിൽ മാസത്തിൽ ആയി രം തേങ്ങ വീണിരുന്നുവത്രെ. ഇപ്പോൾ ഇരുനൂറു കിട്ടുവാൻ ഞെ

രുക്കം. ആവശ്യം കഴിച്ച നൂറും ഇരുനൂറും പറ എള്ളു വില്ക്കു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/54&oldid=168630" എന്ന താളിൽനിന്ന് ശേഖരിച്ചത്