താൾ:Rasikaranjini book 3 1904.pdf/538

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

550 രസികരഞ്ജിനി

സഞ്ചാരത്തിനു പുറപ്പെട്ടു. ഭാരതഖണ്ഡം മുഴുവ൯ ചുററിസഞ്ച രിച്ചതിന്റെശേഷം ഒടുവിൽ ഭീമാ നഭിയുടെ വക്കത്തുളള പന്ധര പുറത്തു ചെന്ന് സ്ഥിരവാസം തുടങ്ങി. അവിടെ വെച്ചാണ് അ ദ്ദേഹത്തിന്റെ നാലു ലക്ഷത്തിൽ ,ചില്വാനം കൃതികളും ഉണ്ടാക്കി യത്.കൃതികളെല്ലാം തെല്ലുങ്കിലും ക​ണ്ണാടകത്തിലുമാണ് രചിക്ക പ്പെട്ടിട്ടുളളത്. എല്ലാം വേദാന്തവിഷത്തെ പ്രതിപാദിക്കുന്നവയാണെങ്കിലും ആ ഭാഷകളിൽ പരിചയമുള്ളവ൪ക്ക് സുഗ്രാഹ്യവുമാണ്.ഇദ്ദേഹത്തിന്റെ കൃതികൾ തോന്നാത്ത സ്മാ൪ത്ത ബ്രാഹ്മണരുണ്ടൊ എന്നു സംശയമാണ്. എന്നുതന്നെയല്ല , വീടുതോറും സംഗീതവിദ്യാ൪ത്ഥികൾ ബാലപാഠമായി ചൊല്ലിവരുന്നതും ഇദ്ദേഹത്തിന്റെ കീ൪ത്തനങ്ങളാണ്. ത്യാഗരാജഗുരുവായ വീണവെങ്കിട്ടരാമയ്യ൯ ഇദ്ദേഹത്തിന്റെ ശിഷ്യന്റെ ശിഷ്യനാണെന്ന് കേട്ടീട്ടുളളത്. പുരന്ദരദാസ൯ എന്നു പേരു മൂലമാണ് നാം ഇപ്പോൾ ഇദ്ദേഹത്തെ അറിഞ്ഞു വരുന്നത്.ഇദ്ദേഹത്തിന്റെ ജീവചരിത്രത്തെപ്പറ്റി വിശ്വാസയോഗ്യങ്ങളായ സംഗതികൾ വളരെ ഒന്നും അറിഞ്ഞ കൂടെന്നുളള സംഗതി ശോചനീയം തന്നെ.

                                                                                                                         സംഗീതരസിക൯
             ക൪ണ്ണം
        (ദേവീസ്തോത്രം)

1 പാരാവാരാത്മജാതേ ഭഗവതി സരസം സേവചെയ്പാക്കശേഷം പാരാസൌഖ്യങ്കൊടുക്കുമ്മുരരിപ്പുഭഗവ- ദ്ദിവ്യവാക്യമ്യതത്തെ ചോരാതെകണ്ടെടുപ്പാ൯ബഹുപടുതപെടും

രണ്ടുപാത്രങ്ങളൊയെ-










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/538&oldid=168628" എന്ന താളിൽനിന്ന് ശേഖരിച്ചത്