താൾ:Rasikaranjini book 3 1904.pdf/537

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

549 പുരന്ദരദാസ൯

രം നിശ്ചേഷ്ടയായിരുന്നു. തന്റെ ഭ൪ത്താവിന്റെ കോപാഗ്നിയിൽ നിന്നും തന്നെ രക്ഷിക്കണേ എന്നു കരുണാനിധിയായ വ്ഷ്ണുഭഗവാനെ പ്രാ൪ഥിച്ചു. എല്ലാം നിഷ്ഫലമെന്നു കണ്ടപ്പോൾ അവൾ ആത്മഹത്യയ്ക്കൊരുങ്ങി വിഷപാനം ചെയ്യുന്നതിന് ഉദ്യമിച്ചപ്പോൾ പാത്രത്തിൽ എന്തൊ ഒരു വസ്തു തിളങ്ങുന്നതുകണ്ട് എടുത്തുനോക്കി. താ൯ അല്പമുമ്പെ ഒരു ബ്രഹ്മണനു ദാനം ചെയ്ത മോതിരമാണെന്ന് അറിഞ്ഞപ്പോൾ അവൾക്കുണ്ടായ ആശ്ചര്യവും സന്തോഷവും പറഞ്ഞറയിപ്പിക്കാ൯ പ്രയാസം. ഉടനെ അത് എടുത്തു ഭ൪ത്താവിന്റെ കയ്യിൽകൊണ്ടു കൊടുത്തു. തിമ്മപ്പനുണ്ടായ ആശ്ചര്യം അതിലതികമായിരുന്നു. പീടികയിൽ ചെന്നുനോക്കിയപ്പോൾ താ൯ മുമ്പെ വെച്ചിരുന്ന മോതിരം കാണുന്നതുമില്ല. ഇതിൽ എന്തൊ ഒരു മറിമായമുണ്ടെന്നു നിശ്ചയിച്ച് ഉണ്ടായ സംഗതികൾ മുഴുവ൯ പറവാ൯ ഭാര്യയെ നി൪ബന്ധിച്ചു. ഭാര്യ നടന്ന കാര്യങ്ങളെല്ലാം വിസ്തരിച്ചുപറഞ്ഞതിൽനിന്ന് ഇങ്ങിനെ സംഭവിച്ചതെല്ലാം വിഷ്ണുവിന്റെ മായകൊണ്ടാണെന്നുളള ബോധം തിമ്മപ്പനുണ്ടായി. അതിൽ പിന്നെയാണ് അദ്ദേഹത്തിന്റെ സ്വഭാവത്തിനു വലിയ മാറ്റം സംഭവിച്ചത്. നശ്വരമായ ഐഹികസമ്പത്തിനെ മോഹിച്ചു തന്റെ ജീവകാലത്തിലെ വിലയേറിയ ഒരു ഭാഗം വ്യ൪ത്ഥമാക്കികളഞ്ഞല്ലോ എന്നുവെച്ച് കഠിനമായ പശ്ചത്താപമുണ്ടായി. തന്റെ സ്വത്തുമുഴുവ൯ ബ്രാമണ൪ക്കു ഭാഗിച്ചു കൊടുത്തു. പുത്രമിത്രകളത്രാദികളെയെല്ലാം ഉപേക്ഷിച്ച് അദ്ദേഹം തീ൪ത്ഥയാത്രയ്ക്ക് ഒരുങ്ങി. പല പുണ്യ സ്ഥലങ്ങളിലും സഞ്ചരിച്ചു. പമ്പക്ഷേത്രത്തിൽ വെച്ചു വേദാന്തവിഷയപ്രസംഗം നടത്തികൊണ്ടിരുന്ന വ്യാസരായ സ്വാമികളെ കണ്ടെത്തി. അദ്ദേഹത്തിന്റെ അടുക്കെനിന്ന് സകല ശാസ്ത്രങ്ങളുടെ സാരവും ഗ്രഹിച്ചു. സംഗീതത്തിലും അപാരമായ പാണ്ഡിത്യം സിദ്ധിച്ചു.അതിന്റെശേഷം ഗുരുവിനോട് അനുമതി വാങ്ങി പിന്നെയും ദേശ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/537&oldid=168627" എന്ന താളിൽനിന്ന് ശേഖരിച്ചത്