താൾ:Rasikaranjini book 3 1904.pdf/534

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

546

                          രസികഞ്ജിനി

'സമാധാനലംഘനം' എന്ന കുറ്റമാണത്രെ ശിശുരാജ്യത്ത് അധികവും സംഭവിക്കാറുള്ളത്.ശിശുരാജ്യത്ത് പിനൽകോഡി ൽ ഈ കുറ്റത്തിന്റെ വിവരണം 'പഠിപ്പാനുള്ള സമയത്തു സംസാരിക്കുക' എന്നാണത്രെ. സമാധാനലംഘനം ചെയ്യുന്ന തിന്നു പുറമേ, ഗുരുനാഥന്മാരുടെ വല്ല കല്പനകളും തെറ്റി നടക്കുക,ആഭാസമായ വാക്കുകൾ പറകയോ പ്രവൃത്തികൾ ചെയ്കയൊ ചെയ്യുക,കളവു പറക,വൃത്തികേടായ വല്ല പ്രവൃത്തിയും ചെയ്ക മുതലായി അനേക കുറ്റങ്ങൾ പിനൽകോഡി ൽ വിവരിച്ചിട്ടുണ്ട്. ഈ വക കുറ്റങ്ങൾക്കുള്ള ശിക്ഷകൾ കഠിനമായ താക്കീത്, രാജ്യഭരണവിഷയങ്ങളിൽ പങ്കെടുക്കാനു ള്ള ചില അവകാശങ്ങളെയും അധികാരങ്ങളെയും ക്ലിപ്തമായ ഒരു കാലത്തെക്കു റദ്ദാക്കുക,സ്കൂളിലെ പന്തുകളി മുതലാ യ വിനോദങ്ങളിൽ ചേർത്താതിരിക്കുക ,ക്ലാസില്ലാത്ത സമയങ്ങളിൽ ക്ലിപ്തമായ ഒരു കാലത്തെക്കു മറ്റു ആരെയും കാണാതെ ഏകാന്തമായി ഇരുത്തുക. പുസ്തകങ്ങളിൽ നിന്നു ചില ഭാഗങ്ങൾ തർജ്ജമചെയ്യിക്കുകയൊ പകർത്തിക്കുക യോ, കണക്കുകൾ കൂട്ടികുക്കൂകയൊ ചെയ്യുക,മുതലായതാകുന്നു. ഈ ശിക്ഷകളെല്ലാം കുറ്റങ്ങളുടെ താരതമ്യംപോലെ ഏറ്റക്കുറച്ചിലോടുകൂടി ജഡ്ജിമാർ വിധിക്കുന്നതാകുന്നു. ഈ ജഡ്ജി കുഞ്ഞുങ്ങളെപോലെ നിഷ്പക്ഷപാതമായി നീതിന്യാ യം നടത്തുന്ന ജഡ്ജിമാർ വേറെ കാണുവാൻ പ്രയാസമാണെന്ന് ചിലരുടെ അഭിപ്രായം.ഒരിക്കൽ ശിശുരാജ്യത്തെ പ്രധാനഗവൻമ്മേണ്ടു വക്കിൽ ഒരു കുറ്റംചെയ്യുന്നതിന് ഒരു നഗരകോടതിയിലെ ജഡ്ജിമാർ ഒമ്പതു ദിവസത്തെ ഏ കാന്തത്തടവു ശിക്ഷ കല്പിക്കുകയും, ആ വിധി അപ്പീലിൽ സ്ഥിരപ്പെടപകയും ചെയ്തുവത്രെ.

                 ഈ  പാഠശാലയിലെ മേല്പറഞ്ഞപ്രകാരമുള്ള  ഏർപ്പാടുകളെല്ലാം  കേവലം  നേരമ്പോക്കിന്റെ  മാതിരിയിൽ

നിസ്സാരങ്ങളാണെന്ന് ആരും വിചാരിച്ചുപോകരുത്.പക്ഷെ,പുറമെനിന്നു നോക്കുന്ന നമുക്ക് അങ്ങിനെ തോന്നിപ്പോകാൻ

എളുപ്പമുള്ളതാണ്. എന്നാൽ,ഇതുപോലെതന്നെയാണ്'മിത്ഥ്യഭൂതമിദംപ്രപഞ്ചമി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/534&oldid=168624" എന്ന താളിൽനിന്ന് ശേഖരിച്ചത്