താൾ:Rasikaranjini book 3 1904.pdf/533

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഒരു ശിശുരാജൃഭരണം 545 ങ്ങിനെ ഒരു സംഗതിയിൽ മാത്രമേ സ്കുളിലെ വിദൃർത്ഥികളല്ലാതെ അദ്ധൃപകന്മാർ നമ്മുടെ ശിശുരാജൃഭരണത്തിൽ പങ്കെടുക്കുന്നുളളു.

    ഓരോരോ നഗരത്തിലെ  ആദൃം കോടതിയിൽ അയ്യഞ്ചു  ജ

ഡ്ജിമാർ ഉണ്ട് . അവർ മുമ്മുന്നു മാസം കുടുമ്പേൾ തിരെഞ്ഞടു ക്കപ്പെടുന്നവരാണ് കോടതി ചെയ്യുന്നത് ആഴ്ചയിൽ ഒരു തവണ മാത്രമേ ഉളളു. വല്ല കുററവും നടന്നാൽ പോലീസുകാർ ഉടനെ കുററക്കാരന്റെ പേരും കുററത്തിന്റെ സ്വഭാവും കുറ്റത്തെപ്പ ററി തെളിവും കൊടുക്കുവാനുളള സാക്ഷികളുടെ പേരുകളും മററുവി വരങ്ങളും പോല്ലിസ്സു സുപ്രണ്ടിനെ അറിയിക്കും . നഗരക്കോട തി അടുത്തു കുടുന്ന ദിവസും സുപ്രണ്ട് കുററക്കാരനെ ചർജുവെ ക്കും . കോടതിയിൽനിന്നു കുററക്കാരന് ഉടനെ ഒരു സമൻസ് എഴുതും . സമൻസ് ഒരു പോല്ലിസ്സുകാരൻ കൊണ്ടുപോയി കുററ ക്കാരന്റെ മുമ്പൽവെച്ച് അവൻ കോൾക്കാൻ തക്കവണ്ണം വായി ക്കും--- അങ്ങനെയാണ് സമൻസ് നടത്തുന്നത്----- സമൻസ് പ്ര കാരം നടന്നില്ലെങ്കിൽ കുററക്കാരനെ വാറണ്ടിൽ പിടിച്ചു ഹാജര ക്കും. കോടതി അലക്ഷൃമാക്കുന്ന ഈ വക കുറ്റങ്ങൾക്കാണത്രെ ഈ ശിശ്രരാജൃത്തിലെ പീനൽകോഡിൽ എറ്റവും കവിഞ്ഞ ശിക്ഷ നിശ്ചയിച്ചിട്ടുളത്.

   കുററക്കാർക്കു   മേലാൽ  രാജൃഭരണകായയ്യങ്ങളിൽ   പങ്കകൊളളു

വാനുളള സകലഅവകാശങ്ങലും അധികാരങ്ങളും റദ്ദാക്കുന്നതാകു ന്നു ഈ കവിഞ്ഞ ശിക്ഷ, ഈ ശിശുരാജൃത്തിലെ കോടതികളിൽ കൊച്ചുകൊച്ചു ജഡ്ജിമാർ ഗൌരവമായിരുന്നു നീതിനൃയം നടത്തു ന്നതും ചില കൊച്ചുകൊച്ചുവക്കീലന്മാർ ചില സാക്ഷികളെ എതൃ വിസ്താരം ചെയ്തു തകരാറാക്കുന്നതും ചില വക്കീലന്മാർ അസംബ ന്ധങ്ങൾ പ്രലപിച്ചു ജഡ്ജിമാരുടെ ശകാരം കേട്ടു വഷളാകുന്നതും എല്ലാം നമ്മുടെ കോടതികളിൽ നാം സാധാരണയായി കണ്ടുവരാ റുളളതുപോലെതന്നെ. എന്നാൽ ഒരു വൃത്രാസം എന്തെന്നാൽ

ശിശുവക്കീലന്മാർ ഫീസ്സുകൂടാതെയാണ് കേസ്സുകളെല്ലാം നടത്തു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/533&oldid=168623" എന്ന താളിൽനിന്ന് ശേഖരിച്ചത്