താൾ:Rasikaranjini book 3 1904.pdf/53

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രസികരഞ്ജിനി (പുസ്തകം൩

തെ തരമില്ലെന്നുറച്ച് ഇന്ദുമതി പ്രിയതമനാണെന്നു വിചാരിക്കുന്ന ചിത്രരഥൻ തന്നോടു ചെയ്തിട്ടുള്ള അപേക്ഷയെപ്പറ്റി വിസ്തരിച്ചു പറഞ്ഞു. തന്റെനേരെ ഗാഢപ്രേമത്തോടുകൂടിയിരിക്കുന്നുവെന്നു

ഞാൻ   വിചാരിച്ച  ചിത്രരഥന്റെ  അപേക്ഷയുടെ   സ്വഭാവവും

മോഹാലസ്യപ്പെട്ടുവീണു. കുറെനേരം കഴിഞ്ഞപ്പോൾ പിശുനൻ ഓരോന്നു പറഞ്ഞു സമാധാനപ്പെടുത്തുവാൻ തുടങ്ങി.താൻ ചെ യ്തത് അന്യായമാണെന്നു, കാർയ്യത്തിന്റെ വാസ്തവം അറിയാത്ത തുകൊണ്ടു കോപിപ്പാനിടയായതാണെന്നും , ദൈവസഹായം കൊണ്ടു ചിത്രരഥനു ബോദ്ധ്യമാവുന്നതുവരെ ക്ഷമിച്ചിരിക്കുന്നതാ ണ് നല്ലത് എന്നു പിശുനൻ ഇന്ദുമതിയെ ഉപദേശിച്ചു.ഏതുവിധവും രാജധാനിയിലേക്ക് ഇനി താൻ മടങ്ങുതല്ലെന്ന് ഇന്ദുമതി തീർച്ചയാ യി പറഞ്ഞു . എന്നാൽ വഴിയാത്രയിൽ അപകടം നേരിടാതിരിപ്പാ ൻ വേണ്ടി ഒരു പുരുഷന്റെ വേഷം ധരിക്കുന്നതു നല്ലതാണെന്നു പിശു നൻ പറഞ്ഞപ്പോൾ അങ്ങിനെ ചെയവാൻ ഇന്ദുമതി സമ്മതിച്ചു . പുരുഷന്റെ വെഷം ധരിച്ച രാമപുരത്തേക്കു ഭർത്താവിനെ തിരഞ്ഞു പുറപ്പെടുവാനാണ് ഇന്ദുമതിതീർച്ചയാക്കിയത് . ഭർത്താവു തന്നോടു കാട്ടിയ ക്രൂരതയെ അറിഞ്ഞിട്ടും ഇന്ദുമതിക്കദ്ദേഹത്തെ ഉപേക്ഷിപ്പാൻ മനസ്സു വന്നില്ല .

       ഇന്ദുമതി വേഷം മാറ്റിയതിന്റെ ശേഷം പിശുനൻ വ്യസനത്തോ

ടുകൂടി യാത്ര പറഞ്ഞു . എന്തുസുഖക്കേടെങ്കിലുമുണ്ടായാൽ പെട്ടെന്നു ഭേദപ്പെടുത്താൻ ശക്തിയുള്ളതാണെന്നു പറഞ്ഞ് രാജ്ഞി ഒരു കുപ്പി യിൽ കുറെ മരുന്നു പിശുനന്നു മുമ്പു കൊടുത്തിട്ടുണ്ടായിരുന്നു തൽക്കാ ലം തന്റെകയ്യിലുണ്ടായിന്ന ആ മരുന്നു രാജകുമാരിക്ക് ഉപയോഗപ്ര ദമാവുമെന്നു പിശുനനു തോന്നിയതിനാൽ അതൊരു സിദ്ധൌഷധ മാണെന്നും വഴിയിൽ എന്തെങ്കിലും സുഖക്കേടു തോന്നിയാൽ രണ്ടു നാലു തുള്ളി സേവിച്ചാൽ ദേഹസുഖമുണ്ടാവുമെന്നും പറഞ്ഞ് അതിനെ ഇന്ദുമതിക്കു കൊടുത്തു യാതൊരു അപകടവും നേരിടാതിരിക്കട്ടെയെ ന്നു ദൈവത്തെപ്രാർത്ഥിച്ച് അയാൾ വീണ്ടും യാത്ര പറഞ്ഞു പിരിഞ്ഞു. കെ. അപ്പുനമ്പ്യാർ, ബി. എ.

(തുടരും)










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/53&oldid=168619" എന്ന താളിൽനിന്ന് ശേഖരിച്ചത്