താൾ:Rasikaranjini book 3 1904.pdf/525

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

537 ആഭരണക്രമം

ചെന്താരൊടൊത്തുമൃദുവാകിയൊരെന്റെകൈകൊ- ണ്ടെന്തോതിചെയ്വതിനു ,ചാണയെടുക്കുവാനോ?

ഭാരംപൊരുത്തുപെരുതായൊരുകല്ലുകയ്യിൽ പേറാനെനാക്കുശിവനെ , കഴിവുള്ളതാണോ ? ചാരിത്വമുള്ളചെറുമുല്ലയതിന്നുചുട്ട നീരൊട്ടൊഴിപ്പതിനുനിങ്ങൾമടിക്കയില്ല

ഇല്ലാതെപോയിതവലജ്ജപൊരല്പമെന്നോ- ടല്ലോപറഞ്ഞതുകനത്തൊരുകല്ലെടുപ്പാൻ ഇല്ലേഭവനിന്നുദയയിന്നു , ബിസംകണക്കു സല്ലോലമെന്റെതനുവെന്നുമറന്നുപോയോ?

പാരിച്ചകോപമോടുമിങ്ങിനെമംഗലാംഗി നേരിട്ടുകൊണ്ടുപൊടിപാറ്റിപുലഭ്യവർഷം ധീരത്വമോടുമതുകേട്ടുസഹിച്ചൊടുക്കണം സാരസ്യമോതിയവനുത്തരമിത്തരംഞാൻ

അല്ലേസുരാംഗനഗണംപണിയുന്നചാരു കല്യാണരൂപമിയലുംമടുവാണിമയിലെ വല്ലാത്തബദ്ധമതുഞാനറിയാതെചെയ്ത- തെല്ലാംപൊറുക്കുകമുറക്കുകമനോഹരാംഗി

ഏവംപറഞ്ഞൊടുവിലൊന്നുഹസിച്ചു , ചിത്തം , വേവുന്നൊരുഷ്ണതരമാംപരിഹാസഹാസം ആവുന്നനാളിതിനുഞാൻപ്രതിചെയ്വനെന്നു ഭാവത്തിലൊന്നുതലയാട്ടിയിരുന്നനായർ

കുറ്റങ്ങളര്റൊരനുരംഗസമേതമൊന്നി-

ച്ചേറ്റംസുഖിച്ചുമരുവീടിനരണ്ടുപേരിൽ,










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/525&oldid=168614" എന്ന താളിൽനിന്ന് ശേഖരിച്ചത്