താൾ:Rasikaranjini book 3 1904.pdf/520

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ണ്ടികയറിപ്പോയത് എന്നും ചിലരെന്നോടു പറഞ്ഞു.അതു ഞാൻ വശ്വസിച്ചിരുന്നില്ല.ഇപ്പോളെനിക്കു ബോദ്ധ്യമായി.നിങ്ങൾ തല്ലിയാൽ എനിക്കപമാനമില്ല.എനിക്കു താഴെയുളളവരെക്കൊണ്ടിതു ചെയ്യിച്ചില്ലെ നിങ്ങൾ?നങ്ങൾക്കും ഇതുതന്നെയാണ് ഗതി. അമ്മാമൻ-എന്തടം അസംബന്ധം പറയണത്?എനക്കു നിന്നെത്തല്ലിച്ചിട്ടു വല്ല കാര്യയ്യവമുണ്ടോ?അങ്ങിനെ വേണമെങ്കിൽ എനിക്കുതന്നെ ചെയ്യരുതേ? കൃഷ്ണച്ചേട്ടൻ-കാര്യമില്ലെങ്കിൽ നിങ്ങളെന്തുകൊണ്ടാണെനിക്ക് കൃഷിതരാഞ്ഞത്?ഞാൻ നിങ്ങടെ നേരെ വടിയെടുക്കാനാണ് കൃഷി കയവശപ്പടുത്തണതെന്നീ കളളൻ പറഞ്ഞതിനെ കേൾക്കാനല്ലെ നിങ്ങൾക്കു ബുദ്ധിയുണ്ടായുളളു. കരുണാകരൻ-(കൃഷ്ണച്ചേട്ടനോട്)നിങ്ങൾക്ക് ഭ്രാന്താണ് .നിങ്ങളുടെ മുതലെന്തു കട്ടു?ഞാൻ നിങ്ങളെപ്പറ്റി വല്ലതും അമ്മാമനോട് പറഞ്ഞിട്ടുണ്ടോ? കൃഷ്ണച്ചേട്ടൻ-കളളനാവനെന്റെ മുതൽ കക്കണോ?(അമ്മാമനോട്)ഇവനീ തെക്കുപുറത്തുനിന്നു പറയുന്നതു നിങ്ങളല്ലെ കേട്ടുംകൊണ്ടു വന്നത്? കൃഷ്ണച്ചേട്ടന്റെ ഈചോദ്യത്തിൽ അമ്മാമന്റെ മനസ്സിലൊരു വെളിച്ചമുണ്ടായി.അന്നു മറവിൽനിന്നിരുന്നാളിവനാണെന്നു കൃഷ്ണച്ചേട്ടൻ പറഞ്ഞപ്പോൾ ശരിയായിരിക്കാമെന്നും കരുണാകരൻ നിഷേധിച്ചുപറഞ്ഞതു കളവാണെന്നും തോന്നി.ഇവനായതുകൊണ്ടായിരിക്കാം ഭാര്യയ്യ തന്നോടാളെപ്പറഞ്ഞത് എന്നും തോന്നി. അമ്മാമൻ-അന്നു പാറതിയോടു സംസാരിച്ചതും എന്റെ ഒച്ചകേട്ടപ്പോൾ ഓടിപ്പോയതും നീയല്ലെ?

കരുണാകരൻ-എനിക്കിതൊന്നും മനസ്സിലാകുന്നില്ല.എന്തെല്ലാമൊ നിങ്ങളും കൃഷ്ണമ്മാമനും തെറ്റിധരിച്ചട്ടുണ്ട്.ഞാൻ ഈ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/520&oldid=168609" എന്ന താളിൽനിന്ന് ശേഖരിച്ചത്