താൾ:Rasikaranjini book 3 1904.pdf/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കം] ഇന്ദുമതിയും ചിത്ര‌രഥനും ഹിതം പിശുനന്ന് എഴുതി അയച്ചു. ഇപ്രകാരമുള്ള അപമാനത്തി ന്നിടവരുത്തിയതിൽ രാജകുമാരിയെ മിഥിലാപുരമെന്ന ദിക്കിൽ കൊണ്ടുപോയി കൊല്ലണമെന്നും പിശുനനോടപേക്ഷിച്ചു.തന്റെ പ്രിയതമയായ ഇന്ദുമതിയെ കാണാതെ ജീവിച്ചിരുപ്പാൻ തനിക്കു ശക്തിയില്ലെന്നും ഏതു വിധവും കാണാത്തപക്ഷം താൻ മരിച്ചുപോ വുന്നതാണെന്നും അതുകൊണ്ടുഭൃതനായപിശുനൻ ഒരുമിച്ച് ഒരു രാത്രിപുറപ്പെട്ടു മിഥിലാപുരത്തെത്തിയാൽ തന്നെ അവിടെ കാണാ മെന്നും രാജകുമാരിക്കു ചിത്രരഥൻ ഒരു കത്തയച്ചു. മരണം നേരിടുന്നതിനുമുമ്പു ഭർത്താവിനെ ഒരു നോക്കു കാ ണ്മാൻ സംഗതിവരണമെന്ന് ആഗ്രഹിച്ചും എപ്പോഴും പ്രിയതമ ന്റെ ക്ഷേമത്തിന്നുവേണ്ടി ദൈവപ്രാർത്ഥനകൾ ചെയ്തുകൊണ്ടും ദിവസം ബുദ്ധിമുട്ടി കഴിച്ചുകൂട്ടുന്ന ഇന്ദുമതിക്കു ചിത്രരഥന്റെ എഴു ത്തുകിട്ടിയപ്പോൾ തന്റെ കഷ്ടകാലം അവസാനിച്ചുവെന്നുതോന്നി. ഉടനെ പിശുനനെ വിളിച്ചു താൻ ഒരു ദിക്കിലേക്കുപോകേണമെ ന്നുവിചാരിക്കുന്നുണ്ടെന്നും സഹായത്തിന്നു പിശുനൻകൂടി പുറ പ്പെടണമെന്നും അപേക്ഷിച്ചു. ഇന്ദുമതി എന്തുതന്നെ പറഞ്ഞാലും ഉപേക്ഷിക്കുക എന്നതു പിശുനന്നു പരമസങ്കടമാണ്. താൻ ഒ രുക്കമാണെന്നുമാത്രം മറുപടി പറഞ്ഞു. ഒരു ദിവസം നേരം അർദ്ധ രാത്രിയായപ്പോൾ ഒരു വിധത്തിൽരണ്ടുപേരുംകൂടി പുറപ്പെട്ടു. മി ഥിലാപുരത്തെത്തി. ചിത്രരഥൻ കാത്തു നില്ക്കാമെന്നു പറഞ്ഞ ദി ക്കിൽ അദ്ദേഹത്തെ കാണുന്നില്ല. രാജകുമാരിസങ്കടത്തിൽപ്പെട്ടു. വി വരമൊക്കെ പിശുനനോടു പറഞ്ഞപ്പോൾ ഭർത്താവു പിരിഞ്ഞുപോ യിട്ടു കുറെകാലമായില്ലെ. പോയപ്പോഴുണ്ടായിരുന്ന സ്നേഹം ഇ പ്പോഴുണ്ടാവുമെന്ന് എങ്ങിനെയാണ് തീർച്ചയാക്കുന്നത് എന്നൊ ക്കെ പറഞ്ഞ് ഒരു വിധം രാജകുമാരിയെ മടക്കികൊണ്ടുപോരു വാൻ പിശുനൻ ശ്രമിച്ചുവെങ്കിലും ഫലമൊന്നുമുണ്ടായില്ല. പിശു നൻ ചിത്രരഥന്റെ ആശ്രിതനായിരുന്നുവെങ്കിലും അദ്ദേഹം ആ വശ്യപ്പെട്ടപ്രകാരമുള്ള ക്രൂരകർമ്മം ചെയ്പാൻ ഒരുക്കമില്ലായിരുന്നു.

ചിത്രരഥന്റെ കത്തിലുള്ള വിവരം രാജകുമാരിയെ മനസ്സിലാക്കാം.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/52&oldid=168608" എന്ന താളിൽനിന്ന് ശേഖരിച്ചത്