താൾ:Rasikaranjini book 3 1904.pdf/518

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രുന്ന വഴിക്കു കേട്ടട്ടുണ്ടാകുമെന്നു വിചാരിച്ച് അമ്മായിഅമ്മ ചോദക്കുകയും താൻ കേട്ട വർത്തമാനം അമ്മാമൻ പറകയും ചെയ്തു.കൃഷ്ണപ്പണിക്കർക്ക് മലമൂട്ടിനിന്നു വല്ലവരും വന്നാൽ സാധാരണയ്ളളപോലെഎന്തോ നീരസം തോന്നി കാരണവസ്ഥാനം നടിച്ച കരുണാകരനെ തല്ലയെന്നും അൻ തടുത്തതു തനിക്കപമാനമാണെന്നു പറഞ്ഞറങ്ങിപ്പോയി എന്നും അതല്ലാതെ വേറെ ഒന്നും ഉണ്ടായിട്ടില്ലെന്നും അമ്മായിഅമ്മ പറഞ്ഞു.തത്സമയം കരുണാകരൻ മുകളിലേക്കു വന്നു.കരുണാകരനോട് ചോദിച്ചതിലും കൃഷ്ണച്ചേട്ടനാണ് കുറ്റക്കാരനെന്നു മനസ്സിലാക്കി എങ്കിലും പരഞ്ഞു സമാധാനപ്പിക്കാമെന്നു കരുതി മലമൂട്ടിലേക്ക് ഒരാളെ അയക്കാൻ പറഞ്ഞു. അമ്മാമൻ കേട്ടതിലും അധികമായി കദളത്തോട്ടത്തിൽ എളയനായരും വീട്ടലുണ്ടായ കലശത്തിന്റെ വർത്തമാനം രാജിയാക്കാനുളള വിചാരത്തോടുകൂടി മര്യായ്യാദക്കാരനും നല്ലൊരു നാട്ടുകാര്യസ്ഥനുമായ ശങ്ക ആശാനേയും കൂട്ടിക്കൊണ്ട് അന്നേകദേശം മൂന്നുമണിയായപ്പോൾ വന്നു ചേർന്നു.അവർ കേട്ടതെല്ലാം കളവാണെന്നും ഒരു കാരണവൻ അനന്തിരവനെ ഒന്നൊ രണ്ടൊ തല്ലി എന്നല്ലാതെ യാതരു ശണഠയും

ഉണ്ടായിട്ടില്ലെന്ന് അമ്മായിഅമ്മ മറ്റും ശങ്കു അശാനെ ക്ഷണിക്കുകുയും പലഹാരസഹിതം ഇറയത്തു കൊണ്ടുപോയി കൊടുക്കുകയും ചെയ്തു. പലഹാരം കാഴ്ചയിൽ നന്നായിട്ടില്ല എന്ന് എളയനായർ പറയുന്നത് അമ്മായിഅമ്മയും കല്യാണിയമ്മയും അകായിൽനിന്നു കേട്ടു.മിനിഞ്ഞാന്നത്തെ സുഖിയൻ നന്നായിട്ടുണ്ടെങ്കിൽ കൊണ്ടുവരാമെന്ന് എളയനായരോടു പറഞ്ഞ് വിരോധമില്ലെങ്കിൽ കൊണ്ടുപോയി കൊടുക്കണമെന്നമ്മായിഅമ്മ കല്യാണിയമ്മയോട് പറഞ്ഞതു കേട്ട് ആസാധു അങ്ങിനെതന്നെ എളയനായരോട് പറഞ്ഞു.ഞങ്ങളുണ്ടാക്കിയ പലഹാരം തിന്നുന്നതിനുളള പശ്ചാത്തവും അത് ശങ്കു ആശാൻ അരിഞ്ഞതിലുളള ജാളിതയുംകൂടി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/518&oldid=168606" എന്ന താളിൽനിന്ന് ശേഖരിച്ചത്