താൾ:Rasikaranjini book 3 1904.pdf/517

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അമ്മായിപഞ്ചതന്ത്രം

ഞങ്ങടെ പടിഞ്ഞാറെ മിറ്റത്തുണ്ടായിരുന്നു.ആ സമയം ദേവകി കുളിച്ചു പടിഞ്ഞാറെ പടിപ്പുര കടന്നു വരുന്നതിനെ അമ്മായിഅമ്മ കണ്ട് ഇവളെന്തിനു തൊമ്മന്റെ താറാവിനെ ഇങ്ങിനെ കളിയാക്കണ്?എന്നു പറഞ്ഞ് അകായിലേക്കുപോയി.കരുണാകരൻ തിരിഞ്ഞ് നോക്കിയതിൽ ദേവകിയേയും താറാവിനേയും ഒപ്പം കണ്ട് പൊട്ടിച്ചിരിച്ചു പോയി.താറാവ് നടക്കുന്നതു കണ്ടിട്ടുളളവർക്ക് ദേവകി നടക്കുന്നതു കണ്ടാൽ ചിരിവരാതിരിക്കില്ല.തന്നെപരിഹസിക്കയാണെന്നു ദേവകി മനസിലാക്കി. അവിടുന്നല്പം കഴിഞ്ഞിട്ട് ദേവകിയും അമ്മായിഅമ്മയുമായിട്ടു കുറഞ്ഞൊരു കൂടിക്കാഴ്ചയ്ണ്ടായിട്ടുണ്ട്.കൃഷ്ണച്ചേട്ടൻ രാത്രി വന്നപ്പോൾ ദേവകി സങ്കടം പറഞ്ഞു.പിറ്റെ ദിവസം കരുണാകരന്റെ ചിരിയൊന്നിളക്കി വിടേണമെന്നു കരുതി കൃഷ്ണച്ചേട്ടൻ ഉറക്കമുണരുന്നതിനുമുമ്പ് അങ്ങോര് പുതിയ ഗൌരവം നടിച്ചിരിക്കാറുളള മാതിരിയിൽ അമ്മായിഅമ്മ കരുണാകരന്റെ സമീപത്തു ചെന്നിരുന്നു.കരുണാകരൻ അപ്പോഴും ചിരിച്ചു.അവിടുന്നല്പം കഴിയുമ്പോഴേക്ക് കൃഷ്ണച്ചേട്ടൻ ഉണർന്നു വന്നു. കണികണ്ടത് കരുണാകരനെയാണ് . കൃഷ്ണച്ചേട്ടന്റെ മുഖത്തു നോക്കിയപ്പോൾ കരുണാകരനു ചിരിയും കൃഷ്ണച്ചേട്ടന് ശുണ്ഠിയും ഒരേ യമയത്തുണ്ടായി. കൃഷ്ണച്ചേട്ടൻ കരുണാകരനെ തല്ലി .കരുണാകരൻ കടുത്തപ്പോൾ കൃഷ്ണച്ചേട്ടന്റെ വലത്തു-കൈയ്ക് ഉളുക്കുപറ്റി.ദോഷ്യപ്പെട്ട് ഭാര്യയ്യയോയും കൂട്ടികൊണ്ടിറങ്ങിപ്പോകുകയും ചെയ്തു.

കൃഷ്ണച്ചേട്ടൻ ദ്വേഷ്യപ്പട്ടു പോയ അന്നു കാലത്തുതന്നെ അമ്മാമൻ വണ്ടിയിറങ്ങി വന്നു.വരുന്നവഴിക്ക് ഞങ്ങടെ വീട്ടിലുളളവരെല്ലാരുംകൂടി മലമൂട്ടിലുളളവരെ അടിച്ചു പുറത്താക്കി എന്നും അന്യായം കൊടുപ്പാൻ പോയിരിക്കുന്നു എന്നും മറ്റും നാട്ടുവർത്തമാനം കേട്ടവരമ്മാമനെക്കണ്ടപ്പോൾ വിവരം പറകയും വളരെ വ്യസനത്തോടുകൂടി അദ്ദേഹം വീടെത്തിയ ഉടനെ കരുണാകരനെ വിളിച്ചുകൊണ്ടുവരാൻ പറഞ്ഞയക്കുകയും ചെയ്തു.അമ്മാമന്റെ മുഖഭാവം പകർന്നതു കണ്ടു എന്തെല്ലാമോ വ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/517&oldid=168605" എന്ന താളിൽനിന്ന് ശേഖരിച്ചത്