താൾ:Rasikaranjini book 3 1904.pdf/516

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

28 രസികരഞ്ജിനി ല്ലാൻ കുട്ടപ്പനെടുത്തുകൊണ്ടുപോയി എന്നു വേറെ ഒരു കുട്ടി പറഞ്ഞപ്പോൾ മുത്തശ്ശിക്കു ശുണ്ഠിമുഴുത്തു.എന്തുകൊണ്ടെന്നാൽ പൂച്ച,നായ,മുതലായതുകൾക്ക് സംസ്കൃതമല്ലാതെ മലയാളം പറയുന്നതെത്രയും അശുഭമാണെന്നും മുത്തശ്ശി ചെറുപ്പം മുതല്കേ ധരിച്ചു വന്നിട്ടുളളതാണ്.ഇക്കാലത്തു മുതിരുന്ന കുട്ടികൾക്കതൊരു പരിഹാസവുമാണ്.മുത്തശ്ശീടെ ശാപം കലശലായി തുടങ്ങിയപ്പോൾ കുട്ടികളുടെ അമ്മാമരെതൃത്തു.അവരും മുത്തശ്ശിയും തമ്മിലങ്ങുമിങ്ങും വാക്കേറ്റത്തിൽ കശ.ഇങ്ങിനെ തരംകിട്ടുമ്പോളെല്ലാം മുത്തശ്ശീടെ നാവിനെ ഇളക്കിവിടാറുണ്ട്.

    തെമ്മലയുടെ അടിനാരത്തിലുളള  മലമൂട്ടിൽ എന്ന വീട്ടിലാണ് കൃഷ്ണച്ചേട്ടന്റെ സംബന്ധം. ദേവകി എന്നാണ് ഭാര്യയ്യയുടെ പേർ.

മലമൂട്ടിലുളളവക്ക് ഞങ്ങളേക്കാൾ ധനസമൃദ്ധിയുണ്ടെങ്കിലും നാഗരീകസമ്പ്രദായങ്ങളിൽ യാതൊരറിവുമില്ലാത്തതുകൊമണ്ട് കൃഷ്ണച്ചേട്ടന്റെ മട്ടും തട്ടിപ്പും കണ്ട് പരിഭ്രമിച്ച് ഇങ്ങോര് കേമനാണെന്നാദിക്കിലുളളവരെല്ലാം വിചാരിക്കുന്നുണ്ട്.മലമൂട്ടിലുളളവരൊ ആ നാട്ടിലുളളവരൊ ഞങ്ങടെ വീട്ടിൽ വന്നാൽ അവരെ സല്കരിക്കുന്നതിൽ അവർ കൃഷ്ണച്ചേട്ടനുണ്ടെന്നു വിചാരിക്കുന്നയോഗ്യതയിൽ താണുപോയൊ എന്ന് കൃഷ്ണച്ചേട്ടൻ ശങ്കിക്കാറും വീട്ടുകാരോട് പരിഭവിക്കാറുമുണ്ട്.എന്തുകൊണ്ടെന്നാൽ അത്രത്തോളം യോഗ്യത വാസ്തവത്തിൽ തനിക്കില്ലെന്ന് അവരറിയുന്നപോലെ ജാള്യത കൃഷ്ണച്ചേട്ടന് മറ്റൊന്നുമില്ല.കൃഷ്ണച്ചേട്ടന്റെ ഈ മർമ്മം അമ്മായിഅമ്മ നോക്കി വെച്ചിട്ടുണ്ടെന്നുളളത് പറയേണ്ടതില്ലല്ലോ.മലമൂട്ടിൽ നിന്നു ദേവകിയും ആപ്രദേശത്തുനിന്ന് അമ്മാമനെ കാണേണ്ടതിലേക്ക് മറ്റു ചിലരും കൂടി ഒരു ദിവസം ഞങ്ങടെ വീട്ടിൽ വന്നു.അമ്മാമൻ ഒരു കാര്യയ്യമായിട്ടു തീവണ്ടി കയറിപ്പോയിട്ട് മടങ്ങി എത്തിട്ടുണ്ടായിരുന്നില്ലാത്തതിനാൽ കാണാൻ വന്നവർ അന്ന് വീട്ടിൽ തന്നെ താമസിച്ചു.പിറ്റെ ദിവസം

കാലത്തു കരുണാകരൻ എന്തൊ കണക്കെഴുതിക്കൊണ്ടിറയത്തിരിക്കയായിരുന്നു.വടക്കേതിൽ താമസിക്കുന്ന തൊമ്മന്റെ താറാവുകൾ .










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/516&oldid=168604" എന്ന താളിൽനിന്ന് ശേഖരിച്ചത്