താൾ:Rasikaranjini book 3 1904.pdf/515

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

527

           അമ്മായിപഞ്ചതന്ത്രം

സർവ്വെയും സെററിൽമെണ്ടും കഴിക്കും. അങ്ങിനെയിരിക്കെ , സദം സഹവാസം ചെയ്യുന്ന അമ്മാമന്റെയും വീട്ടിലുളളവരുടെയും കഥ പറയാനുണ്ടോ? അമ്പലം വിഴുങ്ങുന്ന പിശാചിന്നു വാതിൽപലക പപ്പടമെന്നകൂട്ടത്തിൽ എന്റെ വീട്ടിലുളളവരെ തമ്മിലുംക്കുന്നതിന്ന് അമ്മായിഅമ്മക്കു വ​ങ്കൈവേണ്ടിവന്നിട്ടില്ല . അതുകൊണ്ടു രണ്ടോമൂന്നോ ചില്ലാപ്രയോഗങ്ങളെ മാത്രമേ ഇവിടെ എടുത്തുകാണിക്കുന്നുളളു .

   അതിനു  മുമ്പായി  അവരുടെ ഉദ്ദേശത്തെ  ചൂണ്ടികാണിക്കാം. സമ്പന്നമാകുവണ്ണം  തനിക്കു  ഭുജിക്കേണം  സുഖമന്ദിരത്തിങ്കൽ  വാസവും  ചെയ്തിടേണം  എന്നൊന്ന്  . നമ്മുടെ വീട്ടുകാക്കിന്നുമ്മാനുള്ളെരു   നേട്ടം നെമ്മണിശേഷിക്കാതെയടക്കീടെണ  മെന്നു  രണ്ട്.   ചോദിക്കാനുള്ളവർ   യോജിക്കരുതെന്നു  മൂന്ന് .ഋണശേഷം  പോലെ  കുഡുംബസ്നേഹശേഷവും  നശിപ്പിക്കേണമേന്നു  നാല് . ഇങ്ങിനെ  നാനാവിധമാണുദ്ദേശം

അമ്മാമന്റെ അമ്മയായ പാപ്പിമുത്തശ്ശിക്കു വാർദ്ധക്യാ കൊണ്ടു മൂത്തെല്ലു മുത്തു മുരമ്പിച്ചു വളഞ്ഞിട്ടുള്ളതു കൊണ്ടു നിലക്കുനിൽക്കാൻചുരുങ്ങിയത് മൂന്നുകാലു വേണ്ടിവന്നിട്ടുണ്ട് . ചൊറിയമപത് എന്നെല്ലാവരും കേട്ടിട്ടുണ്ടല്ലൊ. ഏകദേശം ഇവരുടെ ഷഷ്ടിപൂർത്തിമുതല്ക്ക് ശ്മശാനത്തോടു ദുർവാക്കുകൂടിയും രാമനാമം കുറഞ്ഞും വരുന്നുണ്ട്. ഓടുന്നതോണിക്കൊഴുക്കിന്റെ സഹായമെന്നപോലെ ദുർവാക്കുപറയാൻനിരവധി സന്ദർഭങ്ങൾ അമ്മായിഅമ്മ ഉണ്ടാക്കിക്കൊടുക്കുന്നതു മുണ്ട് . അതിന്റെ മാതിരി ഒന്നു കാണിക്കാം. ഒരു ദിവസം സന്ധ്യക്ക് എന്റെ വീട്ടിലുള്ള ചില പൂച്ചക്കുട്ടികൾ നടക്കുന്നവരുടെ കാലിലിടഞ്ഞുകൊണ്ടു നാലുകെട്ടിൽ സഞ്ചരിച്ചിരുന്നു . ഇ പൂച്ച ക്കുട്ടികളെ മുത്തശ്ശീടെ വടികൊണ്ടീ രണ്ടു കൊടുക്കാൻ കഴിയില്ലെ കുട്ടപ്പാ എന്നമ്മായിഅമ്മ കുട്ടപ്പൻ എന്ന കുട്ടിയോടു പറഞ്ഞു. കുട്ടപ്പൻ മുത്തശ്ശിയുടെ വടി മോഷ്ടിച്ചു കൊണ്ടു വന്നു പൂച്ച കൂട്ടികളുടെ പിന്നാലെ ഓടിത്തുടങ്ങീ. മുത്തശ്ശീ വടി തപ്പിനോക്കിയപ്പോൾ കണ്ടീല്ല.എല്ലാവരേയും ശപിച്ചുതുടങ്ങി പൂച്ചയെത്ത










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/515&oldid=168603" എന്ന താളിൽനിന്ന് ശേഖരിച്ചത്