താൾ:Rasikaranjini book 3 1904.pdf/514

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

526

            രസികരഞ്ജനി
  

എന്ന് മഹർഷിയുടെ സമ്മതപ്രകാരമദ്ദേഹത്തെപ്പററി ഒരു ദൂഷ്യം പറവാനുണ്ടായിരിക്കെ അദ്ദേഹത്തിന്റെ പേർ കേൾക്കാത്തവരാരെങ്കിലുമുണ്ടായിരിക്കുമോ എന്നു സംശയിക്കാനിടയില്ലല്ലൊ.

ഇരുതല കൊളുത്തുന്നത് അല്ലെങ്കിൽ കടിപിടികൂട്ടന്നത് എളുപ്പമായ ദുഷ്പ്രവൃത്തിയാണെന്നു വല്ലവരും വിചാരിക്കുന്നുണ്ടെങ്കിൽ അതു ശരിയല്ല . നാരദരും അമ്മായിഅമ്മയും - അല്ല തെററിപ്പോയി - അമ്മായിഅമ്മയും നാരദരും ചെയ്യുംപോലെ നമുക്കും ചെയ്യാമെന്നുവിചാരിച്ച് ശീലമില്ലാത്തവർ തുനിഞ്ഞാൽ മയിലാട്ടംകണ്ട് കോഴി ആടിയപോലിരിക്കും. നാരദരേക്കാൾ അമ്മായിഅമ്മക്കു അഗ്രഗണൃത്വമുണ്ട്.അമ്മായിഅമ്മയുടെ കൈത്തൊഴിൽ കൺകട്ടായി തോന്നുമെന്നുമാത്രമല്ല , കലഹംവരുത്തിയ പീലിക്കെട്ടുകൂടി ജാലപ്പെരുട്ടുകൊണ്ട് കാണുന്നതോ എന്ന് തോന്നിപ്പോകും. ഇതിന്നുപുറമെ വീട്ടിലിരുന്നു നാട്ടിലുളളവരെ തമ്മിൽ തല്ലിക്കാനുളള തന്ത്രം നാരദർക്കറിവുണ്ടൊ എന്നു സംശയമാണ് എന്നുമാത്രമല്ല , തമ്മിൽ തല്ലിക്കുന്നതിന്നു ചില വിശേഷജ്ഞാനംകൂടി വേണമെന്നുളള തത്വം വെളിപ്പെട്ടത്, എന്നെസംബന്ധിച്ചേടത്തോളം പറയുന്നതാണെങ്കിൽ , അമ്മായിഅമ്മയുടെ ചില പൊടിക്കയ്യ് പരിശോധിച്ചതിൽനിന്നാണെന്നുറച്ചുപറയാം. ഇപ്പറഞ്ഞ വിശേഷജ്ഞാനം ഒരുമാതിരി മർമ്മജ്ഞാനമാണ് . ജന്തുക്കളുടെ ഇടയിൽ സ്ഥൂലശരീരത്തിലുളള മർമ്മങ്ങളെ അറിയുന്നത് ഏതുപ്രകാരത്തിൽ മേന്മെക്കു വഴിതുറപ്പിക്കുന്നതോ, അതുപോലെ ഓരോ സ്വഭാവത്തിന്നും ചില മർമ്മങ്ങളുളളതിനെ അറിഞ്ഞാൽ ആരേയും പാവക്കളി കളിപ്പിക്കാം, ചിരിപ്പിക്കാം, വെറുപ്പിക്കാം, ഭയപ്പെടുത്താം വേണ്ടതെല്ലാം ചെയ്യിക്കാം . മുമ്പു പരിചയമില്ലാത്തൊരാളായി വർത്തമാനം പറയുന്നതിന്നമ്മായിഅമ്മക്കിടകൂട്ടിയാൽ എത്ര വിഷയങ്ങളെപ്പററി പറയിപ്പിക്കുമെന്ന കണക്കുമെന്ന കണക്കുകണ്ടവരാരുമില്ല . ഒരിക്കലല്ലെങ്കിൽ രണ്ടുതവണ വർത്തമാനം പറയാനിടകിട്ടിയാലായാളുടെ സ്വഭാവത്തിന്റെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/514&oldid=168602" എന്ന താളിൽനിന്ന് ശേഖരിച്ചത്