താൾ:Rasikaranjini book 3 1904.pdf/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൪൬ രസികരഞ്ജിനി [പുസ്തകം ൩

ഉടനെ ചിത്രരഥനേയും ഇന്ദുമതിയേയും തന്റെമുമ്പിൽ കൊണ്ടുവ രുവാൻ രാജാവ് ആഞ്ജാപിച്ചു. രാജശാസന കേട്ടക്ഷണത്തിൽ ഇ ന്ദുമതിയും ചിത്രരഥനും രാജസന്നിധിയിൽ ഹാജരായി. കാർയ്യം വാ സ്തവമാണെന്നു അവർ രണ്ടുപേരും സമ്മതിച്ചപ്പോൾ ചിത്രരഥനെ ഉടനെ നാടുകടത്തണമെന്നും മേലിൽ അയാൾ നാട്ടിൽ കടന്നാൽ മരണശിക്ഷക്കു പാത്രമാവുന്നതാണെന്നും കല്പിച്ചു.

    ചിത്രരഥൻ   തന്റെ  പ്രിയപത്നിയെ   വിട്ടുപോകേണ്ടി   വന്നത്

ആലോചിച്ചപ്പോൾ വ്യസനാക്രാന്തനായി. രാജകല്പനക്കുകീഴടങ്ങാ തെ കഴിവില്ലല്ലൊയെന്നുവിചാരിച്ച് അദ്ദേഹം രാമപുരം എന്ന രാ ജ്യത്തേക്കു പോവാനും അവിടെ താമസിപ്പാനും ഉറച്ചു. ഇന്ദുമതി കല്പന കേട്ട ഉടനെ മോഹാലസ്യപ്പെട്ടു. ഇന്ദുമതിയുടെ ദുഃഖത്തിൽ താനും പങ്കുകൊള്ളുന്നുണ്ടെന്ന് രാഞ്ജി നടിച്ചു. ഭർത്താവു പോകുന്ന തിന്നുമുമ്പ് ഇന്ദുമതിക്ക് അദ്ദേഹത്തെക്കണ്ടു സംസാരിപ്പാൻ തരമു ണ്ടാക്കിക്കൊടുക്കാമെന്നു രാഞ്ജി വാഗ്ദാനംചെയ്തു. ഇങ്ങിനെ ചെയ്യു ന്നതുകൊണ്ട് ഇന്ദുമതിക്കു തന്റെ പേരിൽ സ്നേഹം ജനിക്കുമെന്നും, ആ സ്നേഹം നിമിത്തം തന്റെ പിരട്ടുകൾകൊണ്ട് ആ സ്ത്രീയുടെ മന സ്സിളക്കി അക്രൂരനെ ഭർത്താവായി സ്വീകരിപ്പിക്കാമെന്നുമമാണ് രാ ഞ്ജി വിചാരിച്ചത്.

    ഇന്ദുമതിയും  ചിത്രരഥനും  തമ്മിൽ  കാണ്മാൽ  രാഞ്ജി  സമ്മതം

കൊടുത്തു. ആജീവനാന്തം അന്യോന്യം സ്നേഹിച്ചുകൊള്ളാമെന്നും ആയതിന്ന് എന്തുസംഗതികൊണ്ടും ഭംഗം വരുന്നതല്ലെന്നും രണ്ടു പേരും സത്യംടെയ്തതിന്നുശേഷം തന്റെ അമ്മയുടെ വകയായി ക യ്യിലുണ്ടായിരുന്ന ഒരു മോതിരം ഇന്ദുമതി ചിത്രരഥന്റെ കൈവിര ലിന്മേലിടിയിച്ചതിനുപകരം ഒരു വള ചിത്രരഥൻ ഇന്ദുമതിയുടെ കയ്യിന്മേലുമിടിയിച്ചു. രണ്ടുകൂട്ടരും അവരവർക്കുകിട്ടിയ പ്രേമസൂചക മായ സമ്മാനത്തെ ഒരിക്കലും കൈവിട്ടു കളയുന്നതല്ലെന്നു ശപ ഥം ചെയ്ത് അന്യോന്യം പിരിഞ്ഞു.

     ഇന്ദുമതി   വ്യസനാക്രാന്തയായി   രാജധാനിയിൽ    താമസിച്ചു.

ചിത്രരഥൻ പുറപ്പെട്ട് രാമപുരത്തിൽ എത്തി ഇന്ദുമതിയേയും വി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/47&oldid=168596" എന്ന താളിൽനിന്ന് ശേഖരിച്ചത്