താൾ:Rasikaranjini book 3 1904.pdf/454

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

478 രസികരഞ്ജിനി

നിന്നു താഴെ ചേർക്കുന്ന ഒരു ഭാഗം (ഇന്ദ്രസേനയും ദെഃവന്ദ്രനുമാ യുള്ള സംഭാഷണം) ഭംഗിയായി തെളിയിക്കുന്നുണ്ട്. പഞ്ചേ ന്ദ്രോപാഖ്യാനം അച്ചടിച്ചിട്ടില്ലെന്നുള്ള വിശ്വാസത്തിലാണ് ഇതി വിടെ ഉദ്ധരിക്കുന്നത്. മഹാഭാരതത്തിലെ വൈവാഹികോപ പ ർ വ്വത്തിലുള്ള ഒരുപാഖ്യാനമാകുന്നു പഞ്ചേന്ദ്രോപാക്യാനമെന്നു വി ശേഷിച്ചു പറയേണ്ടതില്ലല്ലോ?

                   വി കെ നാരായണപ്പിളള ബി എ

'ഇന്ദ്രനപ്പോളരുൾചെയ്തു'കേട്ടുകൊൾകപരമാർത്ഥം ഇന്ദ്രനെന്നങ്ങൊരുവനെകേട്ടറിയുന്നീലയോ, നീ? ഇന്ദ്രനിന്ദ്രനെന്നുലോകപ്രസിദ്ധൻഞാൻ മഹാവീരൻ ചന്ദ്രബിംബാനനേനമ്മെഗ്രഹിക്കാതങ്ങാരുമില്ല- ധാത്രയിൽഞാൻവരുവാനുംകാരണമുണ്ടതുംചൊല്ലാം നേത്രരമ്യാംഗിയാം നിന്നോടെന്തിനുഞാൻമറയ്ക്കുന്നു. മിത്രപുത്രൻധർമ്മരാജൻസത്രമൊന്നുസമാരംഭി- ച്ചെത്രാനാളുണ്ടവൻദീക്ഷിച്ചത്രതന്നെവസിക്കുന്നു. ധാത്രിവാസിജനങ്ങൾക്കുമരണവും നാസ്തിയായി പാർത്തുകണ്ടാലെത്രകഷ്ടംകാലഃനതുംകൂട്ടമില്ല. സത്ര ശാലയ്ക്ക്കംപുക്കുയാഗവുംചെയ്തിരിക്കുന്നു പത്തുനൂറായിരംവർഷമിപ്രകാരംധർമ്മരാജൻ. വൃദ്ധൻമാരൊരുകൂട്ടംനിറഞ്ഞുഭൂതലാതന്നിൽ ചത്തുകൊൾവതിനേതുംകഴിവില്ലാകാലനില്ലാ. മൂത്തച്ഛൻമുതുക്കന്റെമൂത്തച്ഛനിരിക്കുന്നു മൂത്തച്ഛനവനുള്ളമൂത്തച്ഛൻമരിച്ചീലാ. അഞ്ഞൂറുവയസ്സുള്ളോരപ്പൂപ്പൻമാരുമിപ്പോൾ കുഞ്ഞായിട്ടിരിക്കുന്നുഅപ്പൂപ്പൻഅവർക്കുണ്ട്. കഞ്ഞിക്കുവകയില്ലാവീടുകളില്ലൊരിടത്തും കുഞ്ഞുങ്ങൾക്കെട്ടുപത്തുപറയരീകൊണ്ടുപോരാ പത്തുനൂറുപറവെച്ചാൽമുതുക്കന്മാർക്തതുകൊണ്ട-

ങ്ങത്രമാത്രംരണ്ടുവററുവിളമ്പുമ്പോളെത്തുമെല്ലാം.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/454&oldid=168588" എന്ന താളിൽനിന്ന് ശേഖരിച്ചത്