താൾ:Rasikaranjini book 3 1904.pdf/453

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

477 കാലനില്ലാത്തകാലം

ക്കൊള്ളുവാൻ ഒരു ഗോളത്തിന് എത്രമേൽ ആകർഷണശക്തി ഉ ണ്ടെന്നറിയണം. ഇനി, ആകർഷണശക്തിയുടെ അളവ്, അത തു ഗോളത്തിലുള്ള വസ്തുപിണ്ഡത്തിന്റെ അളവിനെ ആശ്രയിച്ചി രിക്കുന്നു. അധികം വസ്തുപിണ്ഡമുളള ഗോളത്തിന് അധികം ആകർഷണശക്തി ഉണ്ടായിരിക്കും. പിന്നെയും, വസ്തുപിണ്ഡ ത്തിന്റെ അളവ് അതതു വസ്തുവിന്റെ വലിപ്പത്തെ ആശ്രയി ച്ചിരിക്കുന്നു. ഈ സംഗതികളെ ആലോചിച്ചാൽ, നമ്മുടെ ഭൂഗോ ളത്തിന്റെ വായുമണ്ഡലം നിശ്ലേഷം ഇല്ലാതാവുകയില്ലെന്നു സ്ഥാ പിക്കാവുന്നതാണ്. വായുമണ്ഡലത്തിലെ ചില ലഘുതരങ്ങളായ വാതകങ്ങൾ-അബ് ജനകം തുടങ്ങിയവ- ധാരാളമായി വേറു പെട്ടു പൊയ്പോയിട്ടുണ്ടെന്നു ഈ സന്ദർഭത്തിൽ ഓർക്കേണ്ടതാകുന്നു.

    നമുക്കു ശ്വാസോഛ്വാസം ചെയ്യുവാൻ തക്കവണ്ണ കൃശമാ

യുള്ള ഒരു ശ്വസനമണ്ഡലം നമ്മുടെ ചുററും ഉണ്ടായിരിക്കുന്നതു, നാം അധിവസിക്കുന്ന ഗോളത്തിന്റെ ഇപ്പോഴത്തെ വലിപ്പംകൊ ണ്ടു മാത്രമാകുന്നു. ഭൂഗോളത്തിന്റെ വലിപ്പം എപ്പോൾ ചുരുങ്ങു ന്നുവോ അപ്പോൾ ശ്വസനമണ്ഡലത്തിലും, അതു മുഖേന മനുഷ്യ ജാലത്തിലും അനേകം മാററങ്ങൾ ഉണ്ടാകം.

                                                                     കെ രാമകൃഷ്ണപ്പിള്ള.
                 കാലനില്ലാത്ത കാലം
         കുഞ്ചൻനമ്പ്യാരുടെ ഒരു തുള്ളൽ

യമൻ എന്നൊരു മൂർത്തി ഇല്ലാതിരുന്നാൽ ലോകത്തിന് ഇതി ൽപരം അനുഗ്രഹം ഒന്നു മുണ്ടാകേണ്ടതില്ലെന്നാണെല്ലൊ നമ്മുടെ സാധാരണ ബോധം. പക്ഷേ കാലനില്ലാത്ത ഒരു കാലമുണ്ടാ യാൽ അനേകായിരങ്ങൾ പരുങ്ങലിലാവുമെന്നു സരസകവിയായ

കുഞ്ചൻ നമ്പിയാരുടെ പഞ്ചേന്ദ്രോപാഖ്യാനം' എന്ന കൃതിയിൽ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/453&oldid=168587" എന്ന താളിൽനിന്ന് ശേഖരിച്ചത്