താൾ:Rasikaranjini book 3 1904.pdf/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

44 രസികരഞ്ജിനി [പുസ്തകം൩

സ്രീ തന്റെ അമ്മയാണെന്നാല്ലാതെ അന്യഥാ ശങ്കിപ്പാൻ അവകാ ശമില്ല. അതുകൊണ്ട് ഇനി ഉടനെ വിവാഹം കഴിക്കുക തന്നെ'എന്നു സിംഹളൻ ഒരു ദിവസം തീർച്ചയാക്കി. ഉടനെ വിവാഹത്തിനുള്ള ഒരുക്കൾകൂട്ടി വിവാഹവും കഴിച്ചു. രാജാവിന്റെ ഒന്നാമത്തെ ഭാര്യയു ടെ സൽഗുണങ്ങളെ പറ്റി രാജ്യവാസികൾ എപ്പോഴും പ്രശംസിക്കുക പതിവായിരുന്നു. എന്നാൽ രണ്ടാമത്തെ ഭാര്യ രാജാവിന്റെ സ്വഭാവ ത്തെകൂടി കെടുത്തക്കവണ്ണം ദുസ്വഭാവമുള്ള ഒരു സ്രീയായിരുന്നു. ഇന്ദുമതിക്ക് ഇവർ ഒരു നല്ല എളയമ്മയായിരുന്നിച്ചെന്നു തീർച്ചയായും പറയാം.

                  രാഞ്ജിക്ക് ആദ്യം വേറെ ഒരു  ഭർത്താവുണ്ടായിരുന്നു.

ആ വിവാഹത്താൽ അക്രൂരൻ എന്നു പേരായ ഒരു മകനുണ്ടായി. ഇന്ദുമതിയുടെ നേരെ രാഞ്ജിക്ക് അല്പം പോലും സ്നേഹമുണ്ടായിരു ന്നില്ലെങ്കിലും തന്റെ പുത്രന്ന് ആ കുട്ടിയെ വിവാഹം കഴിച്ചു കൊടു പ്പിച്ചതു നിമിത്തം ബതരായനരാജ്യം പുത്രനു സിദ്ദിപ്പിക്കേണ്ടതി ന്നു വേണ്ടി മാത്രം ചില പൊടിക്കയ്യുകൾ പ്രകടിപ്പിക്കുക പതിവാ യിരുന്നു. ഇന്ദുമതിക്കു യൌവനം വർദ്ദിച്ചു വരുംന്തോറും രാഞ്ജി യുടെ കുണ്ഠിതവും വർദ്ദിച്ചുവന്നു. ഇന്ദുമതിയുടെ പ്രമം ആരുടെ നേരേയാണെന്നു പ്രത്യക്ഷമാവുന്നുണ്ടൊയെന്നു സൂക്ഷിച്ചറിയേ ണ്ടതിന്നു രാഞ്ജി ഭൃത്യന്മാരോടു പറഞ്ഞേല്പിച്ചിട്ടുണ്ടായിരുന്നു.

              സിംഹള രാജാവിന്റെ സൈന്യത്തിൽ ശ്രരവർമ്മാവ് എന്നു

പേരായി ഒരു യോദ്ദാവുണ്ടായിരുന്നു. സ്വാമി ഭക്തി ഇത്ര പൂത്തിയാ യി മറ്റൊരുത്തനിലും ഉണ്ടായിരുന്നില്ലെന്നു സിംഹളരാജാവ് പല പ്പോഴും ഇദ്ദേഹത്തെപ്പറ്റി പറഞ്ഞിട്ടുണ്ട്. ശ്രരവർമ്മാവ് തന്റെ രാ ജാവിന്നുവേണ്ടി പടവെട്ടി മരിക്കുകയാണ് ചെയ്യതത്. അദ്ദേഹത്തി ന്നു ചിത്രരഥൻ എന്നു പേരായ ഒരു പുത്രൻ ഉണ്ടായി. ഭർത്താവി നു നേരിട്ട ആപത്തിനെ ഓർത്തു വ്യസനിച്ച് ശ്രരവർമ്മാവിന്റെ ഭാര്യ, ചിത്രരഥൻ ജനിച്ചിട്ട് അല്പദിവസം കഴിഞ്ഞപ്പോൾ യമലോക

പ്രാപ്തയായി. അനാഥനായ ചിത്രരഥന്റെ കഷ്ടാവസ്ഥയിൽ സിംഹളരാജാവിന്നു ദയതോന്നുകയാൽ കുട്ടിയെ കോവി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/45&oldid=168583" എന്ന താളിൽനിന്ന് ശേഖരിച്ചത്