താൾ:Rasikaranjini book 3 1904.pdf/447

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

471 അമ്മായിപഞ്ജതന്ത്രം

ദന എനിക്കല്ലെ അറിയാൻ പാടുള്ളൂ ? ഇനി അതു കണ്ടുപിടിച്ചു അതിനൊരു വകതല്ല് . ആകപ്പാടെ പോയതോ ഇത്തിരി പഞ്ചസാര .

 ഞാൻ - എന്നാൽ പോകട്ടെ .
   കുട്ടികൾക്കു   തല്ലുകൊണ്ട ദിവസം ഞാൻ മദ്രാശിക്കു പോയി . പിറ്റേ ദിവസം  കുറേ പലഹാരം  കൈവശമുളളത്  കൊടുക്കാൻ  കുട്ടികളെ  എല്ലാം  മുകളിലേക്ക് വിളിച്ചു . ഓരോരുത്തരായിട്ട് വാങ്ങിക്കൊണ്ട് പോയി . വീട്ടുൽ പാർക്കുന്ന

കുഞ്ചു എന്ന ചെക്കനും പലഹാരത്തിനു കൈകാട്ടിയപ്പോൾ അമ്മായിഅമ്മ അവനെപിടിച്ചു . പഞ്ചസാരയിൽ പതിഞ്ഞ നാലുവിരലുകളിൽ ഒന്നു [ പാമ്പുവിരൽ ] സാധാരണയിലധികം ആഴത്തിൽ പൊയിട്ടുണ്ടായിരുന്നു . കുഞ്ചുവിന്റെ പാമ്പുവിരൽ അസാധാരണം നീളമുള്ളതായികണ്ടു . അതാണ് അമ്മായിഅമ്മ കണ്ടുപിടിച്ചത് . കുഞ്ചുവിന്റെ വിരലും പഞ്ചസാരഭരണിയിൽ അമ്മാമനു കാണിച്ചു കൊടുത്ത് ബോദ്ധ്യം വരുത്തി . പൂട്ടു തുറക്കാതെ കളവു ചെയ്തത് എങ്ങിനെ എന്നു ചോദിച്ചതിൽ തലേദിവസം രണ്ടു കോൽ ദൂരത്തിരുന്ന അമ്മായിഅമ്മ ചായകൂട്ടുമ്പോൾ അലമാറയുടെ ഇടത്തെ വാതിലിന്റെ ബോൾട്ടു നീക്കിവെച്ചുവെന്നും കുടയുടെ വില്ല് വളച്ച് താക്കോൽദ്വാത്തിലിട്ടു വലിച്ചപ്പോൾ രണ്ടു വാതിലും കൂടി ഒപ്പം തുറന്നുവെന്നും പഞ്ചസാര എടുത്തതിനുശേഷം അതുപോലെ രണ്ടു വാതിലുംകൂട്ടി ഒപ്പം അടച്ചുവെന്നും പറഞ്ഞു . സാധാരണയായി താക്കോൽദ്വാരമുള്ള വാതിൽ മാത്രമേ അമ്മായിഅമ്മ തുറക്കാറുള്ളൂ .കുഞ്ചുവിന്റെ കളവിനുശേഷം മറ്റെവാതിൽ തുറന്നില്ലെങ്കിലും ബോൾട്ടു നോക്കീട്ടെ പൂട്ടാറുള്ളു . കുഞ്ചുവിന്റെ അപ്പോൾതന്നെ ശമ്പളം കൂടാതെ പിരിച്ചയച്ചു . അമ്മാമൻ വളരെ ലജ്ജിച്ചു ? ആപൊല്ലീസിൻസ്പെക്ടക്കു കൊടുക്കുന്ന ശമ്പളം പാറതിക്കാണു കിട്ടേണ്ടത് . എന്നു മാത്രം പറഞ്ഞു .

ഇങ്ങിനെ ദിവസംപ്രതി ഉണ്ടായിട്ടുള്ള സംഭവങ്ങളെക്കൊണ്ട്










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/447&oldid=168580" എന്ന താളിൽനിന്ന് ശേഖരിച്ചത്