താൾ:Rasikaranjini book 3 1904.pdf/446

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

470 രസികരഞ്ജിനി

കസേരയെ ആർക്തെങ്കിലും കൊടുക്കണം. അല്ലെങ്കിൽ അതിന്റെ മുകളിൽ വല്ലതും കേറ്റിവെയ്ക്കണം,കാലത്തു മാറ്റണം, അമ്മായിഅമ്മ-അതൊന്നുമല്ലചെയ്തത്.നാളെക്കാലത്തുനോക്കരുതെ?

      അമ്മായിഅമ്മ എന്തെങ്കിലും പറയാതിരുന്നാൽ പിന്നെ അതിനെപ്പറ്റി ചോദിച്ചിട്ടു  കാര്യമില്ലെന്ന് അമ്മാമനു 

തീർ ബോദ്ധ്യമാണ്. അതുകൊണ്ട് ഒന്നും ചോദിച്ചില്ല. പിറ്റേദിവസം കാലത്തു കസേര ചരിഞ്ഞു കിടക്കുന്ന കണ്ട് അമ്മായിഅമ്മയുടെ യുക്തിയെ വളരെ ബഹുമാനിച്ചു പുറത്തോക്കു പോകയും ചെയ്തു.

   പിന്നെ ഒരു സംഗതി ഉണ്ടായതെന്തെന്നാൽ അമ്മായിയമ്മയുടെ  പ്രത്യേകബന്തോവസ്തിലിരിക്കുന്ന അലുമാറയിൽ

വെച്ചിരുന്ന ഗ്ളാസ് ഭരണിയിൽനിന്നു പഞ്ചസാര കളവുപോയി. പൂട്ടു പൂട്ടിയ മാതിരി ഇരിക്കുന്നുണ്ട്,താക്കോൽ അമ്മായിയമ്മയുടെ കയ്യിൽനിന്നു വിട്ടിട്ടുമില്ല. ഇതു കണ്ടന്ധാളിച്ച് അമ്മാമന്റെ അടുക്കൽ കേസ്സും കൊണ്ടുചെന്നു. അമ്മാമൻ വീട്ടിലുള്ള കുട്ടികളെ എല്ലാം പിടിച്ചു തല്ലുകയും ചെയ്തു. കിട്ടില്ലെന്നു പറഞ്ഞു കുട്ടികളെ നൊണ പറഞ്ഞതിനും തല്ലി. അതു കണ്ടപ്പോൾ ചിലര് ഇനി കക്കില്ലെന്നു പറഞ്ഞ് അധികം തല്ലുകൊള്ളാതെപോയി. ഇനി കക്കില്ലെന്നു പറഞ്ഞ കുട്ടികളെല്ലാവരുംകൂടി ഈ കളവു ചെയ്തിരിക്കാൻ സംഗതിയില്ലെന്നു തോന്നി ഞാനവരെ വിളിച്ച് ചോദിച്ചപ്പോൾ തല്ലുകൊള്ളാതിരിക്കാനങ്ങിനെ പറഞ്ഞതാണെന്നു കുട്ടികൾ പറഞ്ഞു. ഒരുത്തനും കഴവു ചെയ്തിട്ടില്ലെന്നു പറയുന്നതും ശരിയല്ലെന്നു തോന്നി. ഞാൻ- അമ്മായി അമ്മെ പഞ്ചസാരക്കള്ളൻ ചില്ലറക്കള്ളനല്ല. അമ്മാമൻ ഈ കുട്ടികളെ എല്ലാം പിടിച്ചു തല്ലിയതു ശുദ്ധമേ തെറ്റാണ്. അതുകൊണ്ട് ആ വിരൽപതിഞ്ഞതോ മറ്റൊ നോക്കി ആരാണെന്നു കണ്ടുപിടിക്കണം.

അമ്മായിഅമ്മ- ഇതുതന്നെ ഞാൻ ഓർക്കാതെ പറഞ്ഞു പോയതാണ് . അതുകൊണ്ടീ പാപങ്ങൾ തല്ലുകിട്ടിയതിനുള്ള വേ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/446&oldid=168579" എന്ന താളിൽനിന്ന് ശേഖരിച്ചത്