താൾ:Rasikaranjini book 3 1904.pdf/438

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

462

    രസികരഞ്ജിനി           

ക്കുളളതുപോലെ കാന്ത്യാദിഗുണങ്ങൾ ഉർവശിക്കുണ്ടെന്നു മാത്രമേ സൂചിപ്പിച്ചിട്ടുളളു. അതുകൊണ്ട് ഈ ശ്ശോകത്തേക്കൾ 'ഇങ്ങാ രോതുകയാൽ......' എന്ന ശ്ശോകംകൊണ്ട് ഉർവശീഗുണോൽക ർഷം അധികം സിദ്ധിക്കുന്നതാണെന്നു തെളിയുന്നുണ്ടല്ലൊ. ഇങ്ങി നെ ഭേദഗതി വരുത്തുന്നതുകൊണ്ടു 'തപഃപ്രഭാവജ്ഞാനാഭാവം' എന്ന രാജദോഷം നശിക്കുകയും ചെയ്യുന്നു.

    ബ്രഹ്മാവിന്നു  പ്രപഞ്ചസൃഷ്ടിശക്തിയുണ്ടായത്  തപസ്സുചെയ്തി

ട്ടാണെന്നും അങ്ങിനെ തപസ്സുചെയൂത് നാരായണമഹഷിയുടെ ഉ പദേശപ്രകാരമാണെന്നും ഉളളതിന്നു 'സോയംവിശ്വവിസർഗ്ഗദത്ത ഹൃദയഃ ' മൃത്തിർഹിധർമ്മഗൃഹണീ....' എന്ന മുതലായി പല പ്രമാ ണങ്ങളും ഉണ്ട് .

    മഹാന്മാരായുളളവർക്കു   ചെറുതായൊരു   ദോഷം  ഒരു  ദോഷത്തി

ന്റെ കൂട്ടത്തിൽ ഗണിക്കത്തക്കതല്ലെന്നു പറയുന്നതും ശരിയല്ല. അല്പമായ ധർമ്മസ്ഖലിതം വരുന്ന ഘട്ടങ്ങളിൽ ലക്ഷ്മണൻ , ഭീമസേ നൻ മുതലായവരേയും ബാലിവധം ദ്രോണവധം * എന്നീ ഘട്ടങ്ങ ളിൽ ധർമ്മത്തിൽതന്നെ ഉറച്ചിരിപ്പാൻമാത്രം സ്വഭാവസിദ്ധഗുണ പ്രഭാവമുളള ശീരാമയുധിഷ്ടിരാദികളേയും ദുഷിച്ചുപോരുന്ന അവ സ്ഥക്ക് പുരൂരവസ്സു മഹാരാജാവുചെയ്ത ഈ തപസ്വിനിന്ദനം അ ദ്ദേഹത്തിന്റെ ഒരു ദോഷമാണെന്നു സമ്മതിക്കതെ തരമില്ലല്ലൊ.

 ഉർവശി  തപസ്വിയുടെ   സൃഷ്ടിയല്ലെന്നുളള  പുരുവസ്സിന്റെ  

വിചാരം നേരമ്പോക്കിന്റെകൂട്ടത്തിൽ ഗണിക്കുവാനും തരമില്ല. നേരമ്പോക്കിന്റെ മുഖ്യഫലം അന്യചിത്താദിവികാസമായാൽ ജനങ്ങളതിനെ സാധാരണ വാക്കു മുതലായവകൊണ്ട് പുറത്തു കാ ണിക്കുന്നതല്ലാതെ വിചാരംകൊണ്ടുമാത്രം ഉളളിലൊതുക്കി വെക്കു കപതിവില്ല. വിശേഷിച്ചു മഹാൻന്മാർ നേരമ്പോക്കായിട്ടുകൂടി അ

ന്ന്യനിന്ദാപരിഹാസാനൃതാദി ദോഷങ്ങളെച്ചെയ്യുമാറില്ല. പുരൂര










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/438&oldid=168573" എന്ന താളിൽനിന്ന് ശേഖരിച്ചത്