താൾ:Rasikaranjini book 3 1904.pdf/41

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൪൦ രസികരഞ്ജിനി [പുസ്തകം ൩

        സംമ്രാഡാഢ്ഢ്യോവിശിഷ്ടശ്ചസാമാന്യോജാതിമാത്രകഃ
        സാങ്കേതികശ്ചശപ്തശ്ചപാപീത്യഷ്ടവിഃധാദ്വിജഃ                (11)
        സംമ്രാട്ടു ആഢ്ഢ്യൻ, വിശിഷ്ടൻ, സാമാന്യൻ, ജാതിമാത്രകൻ,

സാങ്കേതികൻ, ശപ്തൻ, പാപീ, എന്നിങ്ങിനെ കേരളത്തിൽ ബ്രാ ഹ്മണർ, എട്ടുവിധമാകുന്നു.

        സിദ്ധയോഗീചസർവ്വജ്ഞശ്ശാപാനുഗ്രഹശക്തിമാൻ
        സംസിദ്ധബ്രഹ്മസംമ്രാജ്യോയസ്സസംമ്രഡിതിസ്മൃതഃ           (12)
        മുൻപറഞ്ഞ  എട്ട്  ഇനക്കാരിൽ   യാതൊരു   ബ്രാഹ്മണനാണ്

യമം, നിയമം, ആസനം , പ്രാണായാമം, പ്രത്യാഹാരം, ധ്യാനം, ധാരണ, സമാധി എന്നിങ്ങിനെയുള്ള അഷ്ഠാംഗയോഗത്തെ സിദ്ധി ച്ചവനായും സകല വേദശാസ്ത്രാദികളുടെ അറിവുള്ളവനായും ശാ പം, അനുഗ്രഹം , ഇവകൾ ചെയ്യത്തക്കവണ്ണം തപശ്ശക്തിയുള്ളവ നായും ബ്രാഹ്മണശ്രേഷ്ഠത്വം സമ്പാദിച്ചവനായും ഇരിയ്ക്കുന്നത് അ ദ്ദേഹം സാമ്രാട്ട് (തമ്പ്രാക്കൾ) ആകുന്നു എന്നിപ്രകാരം ഭാർഗ്ഗവനാൽ സ്മരിയ്ക്കപ്പെട്ടിരിയ്ക്കുന്നു.

        ആചന്ദ്രതാരംതദ്വംശേയോവാകോവാഭവിഷ്യതി
        സസവ്വേപ്യത്രസംമ്രാട് സ്യാദേവംഭാർഗ്ഗവശാസനം         (13)
        മേല്പറഞ്ഞ  സംമ്രാടിന്റെ  വംശത്തിങ്കൽ  മേലാൽ    ചന്ദ്രനക്ഷ

ത്രങ്ങളുള്ള കാലംവരെ ആരെല്ലാം ജനിക്കുന്നുവൊ അവർ എല്ലാവ രും ഈ കേരളത്തിങ്കൽ സംമ്രാട്ടായി ഭവിയ്ക്കും എന്നാണ് ഭാർഗ്ഗവ വന്റെ ആജ്ഞ.

        ഭദ്രാസനംസാർവ്വമാന്യംസാമ്രാജ്യംബ്രഹ്മവർച്ചസം
        ചത്വാർയ്യേതാനിസംമ്രാജോമുഖ്യസ്ഥാനാനികേരളേ        (14)
        കേരളത്തിങ്കൽ   സർവ്വജനങ്ങളാലും  മാനിയ്ക്കപ്പെടുവാൻ   യോ

ഗ്യത , ഏതു സദസ്സിലും അഗ്രാസനം , ബ്രാഹ്മണശ്രേഷ്ഠത്വം, ബ്ര ഹ്മതേജോരൂപമായിരിയ്ക്കുന്ന ബ്രഹ്മചർയ്യം (സ്ത്രിവർജ്ജനം), ഈ നാ ലു കൂട്ടം സംമ്രാടിന്റെ വൈലക്ഷണ്യമുള്ള സ്ഥാനമാനങ്ങളാകുന്നു.

                                         തുടരും

പാഴൂര് വടക്കില്ലത്ത് ജാതവേദൻ നമ്പൂരിപ്പാട്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/41&oldid=168569" എന്ന താളിൽനിന്ന് ശേഖരിച്ചത്