താൾ:Rasikaranjini book 3 1904.pdf/40

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കം ൧] ജാതിനിർണ്ണയം ൩൯

        വൈശ്യനു വേദാദ്ധ്യയനം മുതലായി   ക്ഷത്രിയനു   വിധിച്ചിട്ടു

ള്ള മൂന്നുകർമ്മങ്ങളും ധനധാന്യങ്ങളെ കൊടുക്കൽ വാങ്ങൽ ചെയ്ത് അഭിവൃദ്ധിയെ ജനിപ്പിക്കുകയും , പശുക്കളെ രക്ഷിക്കുകയും കൃഷി കച്ചവടം ഇവകളും, വിഹിതകർമ്മങ്ങളാകുന്നു.

       ശൂദ്രസ്യദ്വിജശുശ്രൂഷാപരമോധർമ്മഉച്യതേ
       യദന്ന്യൽകുരുതേകർമ്മതൽപ്രത്യേഹചനിഷ്ഫലം              (8)
       ശൂദ്രന്   ദ്വിജശുശ്രൂഷാപരമായിരിക്കുന്ന  കർമ്മമാണെന്നു  പ

റയപ്പെടുന്നു . അതിങ്കൽനിന്ന് അന്യത്തായിരിക്കുന്ന യാതൊരു കർമ്മം ചെയ്യപ്പെടുന്നുവൊ അത് ഇഹലോകത്തിങ്കലും പരലോക ത്തിങ്കലും നിഷ്ഫലമാകുന്നു . ഇവിടെ ' ദ്വിജശുശ്രഷാ ' എന്ന ദിക്കിൽ ദ്വിജശബ്ദപ്രയോഗംകൊണ്ടു ബ്രാഹ്മണൻ , ക്ഷത്രിയൻ, വൈശ്യൻ, ഈ മൂന്നുവർണ്ണങ്ങളുടേയും ശുശ്രൂഷാ എന്നും , 'ശുശ്രൂഷാ' എന്നതുകൊണ്ട് ദ്വിജന്മാരുടെ ആജ്ഞാനുസരണം തേദന്തർഗ്ഗതങ്ങ ളായിരിക്കുന്ന കൃഷ്യാദികളും മറ്റു പ്രവൃത്തികളും ചെയ്യുന്നുതിനു വിരോധമില്ലെന്നും അർത്ഥം ജനിക്കുന്നു.

       ബ്രാഹ്മണക്ഷേത്രിയോവൈശ്യസ്ത്രയോവർണ്ണാദ്വിജാതയഃ
       പതുർത്ഥഏകജാതിസ്തുശൂദ്രോന്യസ്യാത്തുപഞ്ചമഃ             (9)
       ബ്രാഹ്മണൻ, ക്ഷത്രിയൻ, വൈശ്യൻ,  ഈ   മൂന്നുവർണ്ണങ്ങളും

(ജനനം, ഉപനയനം, ഇങ്ങിനെ) രണ്ടു ജന്മമുള്ളവരാകയാൽ അ വർ ദ്വിജാതികളെന്നും, ശൂദ്രൻ ഒരു ജന്മംമാത്രം ഉള്ളവനാകകൊ ണ്ട് അവൻ ഏകജാതിഎന്നും നാലാമതു ജനിച്ചതു നിമിത്തം ച തുർത്ഥനെന്നും, സങ്കരൻ അഞ്ചാമത് ഉത്ഭവിച്ചവനാകകൊണ്ടു അ വൻ പഞ്ചമനെന്നു, ഗണിക്കപ്പെട്ടിരിക്കുന്നു.

         ഇതിസാമാന്യതഃപ്രോക്തംചാതുർവ്വണ്യസ്യലക്ഷണം
         അഥാത്രകേരളഗതോയോഭേദ സ്സ നിരൂപ്യതേ            (10)
         ഇപ്രകാരം  എന്നാൽ  സാമാന്ന്യേന   നാലുവർണ്ണങ്ങളുടേയും

ലക്ഷണം പറയപ്പെട്ടു അനന്തരം ഈ കേരളത്തിങ്കലുള്ള ജാതി

ഭേദം പ്രത്യേകിച്ചും പറയപ്പെടുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/40&oldid=168568" എന്ന താളിൽനിന്ന് ശേഖരിച്ചത്