താൾ:Rasikaranjini book 3 1904.pdf/39

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൮ രസികരഞ്ജിനി [പുസ്തകം ൩

        ബ്രാഹ്മണോമുഖബാഹുരുപജ്ജാവർണ്ണശ്ചതുവ്വിധഃ
        ബ്രാഹ്മണഃക്ഷത്രിയോവൈശ്യശൂദ്രശ്ചേതിക്രമാൽസ്മൃതഃ        (3)
        ബ്രാഹ്മണൻ ,   ക്ഷത്രിയൻ ,  വൈശ്യൻ , ശൂദ്രൻ,  ഈ നാലു വ

ർണ്ണവും ബ്രഹ്മാവിന്റെ മുഖം, ബാഹുക്കൾ , തുടകൾ , പാദങ്ങൾ, ഇവകളിൽനിന്നു യഥാക്രമം ജനിച്ചവരാകുന്നു . ബ്രഹ്മത്തിങ്കൽ നിന്നുൽഭൂതനായിരിക്കുന്ന വിരാട്ട് പുരുഷന്റെ മുഖാദ്യവയവങ്ങ ളിൽനിന്നുത്ഭവിച്ചവരാണെന്നും അർത്ഥാന്തരം പ്രകാശിക്കുന്നുണ്ട്.

        സവർണ്ണെഭ്യസ്സവർണ്ണാസുവിധിനോല്പാദിതാഃപുനഃ
        പുത്രപൌത്രാദയസ്സർവ്വേവർണ്ണാസ്യഃബ്രാഹ്മണാദയഃ           (4)
        സവർണ്ണന്മാരിൽനിന്നു സവർണ്ണസ്ത്രീകളിൽ   വിധിപോലെജനി

ച്ച് ജാത്യാചാരാനുസരണം വിഹിതകർമ്മങ്ങളെകൊണ്ടു സംസ്കൃത ന്മാരായിരിക്കുന്ന പുത്രപൌത്രാദികൾ എല്ലാവരും ബ്രാഹ്മണാദിവ ർണ്ണങ്ങളായി ഭവിയ്ക്കും . അപ്പോൾ ബ്രാഹ്മണന്നു ക്ഷത്രിയസ്ത്രീയിങ്കലും ക്ഷത്രിയന്നു ബ്രാഹ്മണസ്ത്രീയിങ്കലും ഇങ്ങിനെ അനുലോമപ്രതിലോ മജന്മാരായിരിയ്ക്കുന്ന മറ്റു വർഗ്ഗക്കാരെല്ലാം സങ്കരജാതീയന്മാരാണെ ന്നും അർത്ഥം ലഭിയ്ക്കുന്നു.

        സ്വാദ്ധ്യായോദ്ധ്യാപനഞ്ചൈവയജനംയാജനന്തഥാ
        ദാനംപ്രതിഗ്രഹഞ്ചേതിഷൾക്കർമ്മാണ്യഗ്രജന്മനഃ               (5)
        ഇതിൽ  ബ്രാഹ്മണന് ,  സ്വസൂത്രാനുരോധേന   ഉള്ള   വേദത്തെ

അദ്ധ്യയനം ചെയ്യുക ചെയ്യിപ്പിക്കുക , യാഗം ചെയ്യുക ചെയ്യി പ്പിക്കുക, ദാനം കൊടുക്കുക വാങ്ങുക , ഇങ്ങിനെ ആറു കർമ്മങ്ങൾ വിഹിതങ്ങളാകുന്നു. സ്വാദ്ധ്യായോയജനംദാനംപ്രജാരക്ഷണമാഹവാഃ

         ദണ്ഡനിതിർദ്ധനുർവ്വേദഃക്ഷത്രിയസ്യേതിവൃത്തയഃ.              (6)
         ക്ഷത്രിയനു   വേദാദ്ധ്യയനം ,   യാഗം,   ദാനം,  പ്രജാരക്ഷണം,

യുദ്ധം, ഇവകളും ദണ്ഡനീതി , ( ശിക്ഷാനിയമശാസ്ത്രം ) ധനുർവ്വേദം, ഇവകളെ അഭ്യസിക്കുകയും, വിഹിതവൃത്തികളാകുന്നു.

         സ്വാദ്ധ്യായാദിത്രികർമ്മാണികുസിദംപശുപാലനം

കൃഷിക്രിയാചവാണീജ്യാവൈശ്യകർമ്മാണ്യമൂനിതു (7)










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/39&oldid=168567" എന്ന താളിൽനിന്ന് ശേഖരിച്ചത്