താൾ:Rasikaranjini book 3 1904.pdf/386

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ന്നും ചോദിക്കരുത്.ഇവിടേക്കറിയേണ്ടതും എനിക്കു പറയാവുന്നതുമായ കാർയ്യം ഞാൻ തീർച്ചയായും പറയുമെന്നു ബോദ്ധ്യം ഇനിയും വന്നിട്ടില്ലെങ്കിൽ എനിക്കീകാല് തൊടാൻ യോഗ്യത ഇല്ല. അമ്മാമൻ--പരാതിക്കിഷ്ടമല്ലെന്നറിഞ്ഞിരുന്നുവെങ്കിൽ ഞാൻ ഇത്രകൂടി ചോദിക്കയില്ലായിരുന്നു.പിന്നെ ഞാനറിഞ്ഞിരിക്കേണ്ടതറിയിക്കാതിരുന്നാൽ അതു നിമിത്തം എനിക്കുണ്ടാകുന്ന ദോഷം പാറതിക്കും പററില്ലെ.അതുകൊണ്ടു പറഞ്ഞാൽ കേൾക്കാം.ഇല്ലെങ്കിൽ വേണ്ടതാനും. പിറെറന്ന് രാത്രി ശ്രാമ്പിയുടെ മുകളിൽ കിഴക്കെ ജനലിന്റെ കൊളുത്ത് അമ്മായിഅമ്മ ബന്തോവസ്തായി കയറിട്ടു കെട്ടുന്നത് അമ്മാവൻ കണ്ടു.തലേദിവസത്തെ സംഭവം ഓർത്ത് എന്തിനാണെന്നു ചോദിക്കാൻ ധൈർയ്യത്തെ കയാതെ ഇങ്ങിനെ പറഞ്ഞു. അമ്മാമൻ--പാറതിക്കു കാററിന്റെനേരേ എന്താ ഇത്ര ദേഷ്യം? ഉഷ്ണേല്ലാം ധാരാളം ഉണ്ടേനും. അമ്മായിഅമ്മ--ഞാൻ വീശിതണുപ്പിക്കുന്നതോണ്ടിനിക്കു കിട്ടണ സൊർഗ്ഗം മുടക്ക് അല്ലെ ചെയ്യണത് അവനോന്റെടം നോക്കണ്ടെ? അമ്മാമൻ--അത്രന്നെ അറിഞ്ഞുളളൂ?എന്നാലും വെറുതെ കൊളുത്തിവെച്ചാൽ പോരെ?കയറിട്ടുകെട്ടണോ?

അമ്മായിഅമ്മ--എളുപ്പത്തിലാരും തുറന്നിടാതിരിക്കണ്ടെ.ഈ സമാധാനങ്ങൾകൊണ്ടു അമ്മാമൻ തൃപ്തിപ്പെട്ടില്ല.ചുരുക്കത്തിൽ പറയുന്നതാണെങ്കിൽ ജനൽതുറന്ന് നോക്കുന്നതിന്നു അമ്മാമനുണ്ടായ ഉല്കണ്ഠകൊണ്ട് ഉറക്കം വരാതെ കുറെനേരം കിടന്നതിന്നുശേഷം അമ്മായിഅമ്മയ്ക്കു ഉറക്കം പിടിച്ച തരംനോക്കി എഴുനീററു ശബ്ദം കേൾക്കാതെ ജനൽതുറന്നു തെക്കോട്ടു നോക്കിക്കൊണ്ടിരുന്നു.കുറെ നേരം കഴിഞ്ഞപ്പോൾ വീട്ടുവളപ്പിന്റെ തെക്കേ വേലിപൊളിഞ്ഞവഴിയായി കിടക്കുന്നതിൽകൂടി ഒരാൾ കടന്നുവന്നു.കൊച്ചുനാരായണിയുടെ അറയിലേക്കുപോയി.വാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/386&oldid=168566" എന്ന താളിൽനിന്ന് ശേഖരിച്ചത്