താൾ:Rasikaranjini book 3 1904.pdf/385

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ദേശിച്ചു.അമ്മ ഇങ്ങിനെ പറയുന്നതിന്നു കാരണമെന്താണെന്നും മററും മകൾ കുറെ നേരം തർക്കിച്ചതിന്നു വളച്ചും തിരിച്ചും മറുവടി പറഞ്ഞതിനെ ആകെക്കൂട്ടി എടുത്തു നോക്കിയാൽ ആരോടും അത്ര താല്പർയ്യം അരുതെന്നും ചങ്ങാതിമാരെക്കൊണ്ടാണ് നാട്ടുകാർ തന്റെ സ്വഭാവം ഊഹിക്കുക എന്നും മററും പൊതുവായ തത്വങ്ങളല്ലാതെ കൊച്ചുനാരായണിക്കു വല്ല ദൂഷ്യവും പ്രത്യേകിച്ചുളളതായി പറഞ്ഞില്ല.അമ്മയും മകളുംകൂടി മുകളിലിരുന്നിപ്രകാരം സംസാരിക്കുന്നതിനെ ഏതാനും കെട്ടും ബാക്കി കേൾക്കാതെയും അമ്മാവൻ മുകളിലേക്കു കയറിച്ചെന്നു. അമ്മാവൻ--എന്താണമ്മയും മകളുംകൂടി മന്ത്രിക്കുന്നത്? അമ്മായിഅമ്മ--ഞങ്ങളോരോ വർത്തമാനവും പറഞ്ഞോണ്ടിരിക്കയാണ് അമ്മാവൻ--എന്താ അമ്മുക്കുട്ടി അമ്മ പറഞ്ഞത്? അമ്മുക്കുട്ടി--നാരായണിച്ചേച്ചിയോട് സംസർഗ്ഗം ചെയ്യരു- ഈ മറുപടി പറവാൻ തുനിയുന്നതിന്നുമുമ്പ് അമ്മുക്കുട്ടി അമ്മായിഅമ്മയുടെ മുഖത്തുനോക്കിയിരുന്നുവെങ്കിൽ മറുപടി ശ്രന്യാക്ഷമായിത്തന്നെ കലാശിക്കുമായിരുന്നു.എന്തുകൊണ്ടെന്നാൽ ഇത്രത്തോളം പറയുമ്പോഴെക്കു അമ്മായിഅമ്മ മുറുകെക്കടിക്കുന്ന പല്ലുകളുടെ കറ കറ ശബ്ദത്തോടിടകലർന്നു,അതുകളുടെ മദ്ധ്യത്തിൽ ഉണ്ടായിരുന്നു എന്നു പറയാവുന്ന ഇടയിൽകൂടി തിക്കിത്തിരക്കി കടക്കകൊണ്ട് ചതവുതട്ടി ചില അക്ഷംങ്ങൾ പുറത്തേക്കു ചാടിയതിനെക്കേട്ട് അമ്മുക്കുട്ടി തിരിഞ്ഞുനോക്കിയപ്പോൾ കണ്ട കാഴ്ചയിൽ ഉണ്ടായ പേടിക്കു ഒരു ബലികഴിച്ചാൽ മതിയാകില്ല.'കഥയില്ലാതെ'എന്നൊ മറെറാ ആണ് കേട്ടത്. അമ്മാവൻ--കുട്ടി പേടിച്ചു.എന്താ ഇത്?

അമ്മായിഅമ്മ--(ഉടനെ എഴുനിററ് കാലുപിടിച്ച്) കുട്ടികൾക്കു വൈഷമ്യം ആലോചിക്കാൻ ബുദ്ധിയില്ല.വായിലെ നാവ് ഒരബദ്ധം പ്രയോഗിച്ചാൽ ആയുസ്സും ഐശ്വർയ്യവും പോകാൻ അതുമതി.എന്നെ സ്നേഹമുണ്ടെങ്കിൽ ഇനി അവളോടു യാതൊ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/385&oldid=168565" എന്ന താളിൽനിന്ന് ശേഖരിച്ചത്