താൾ:Rasikaranjini book 3 1904.pdf/384

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അമ്മാമൻ-- ഇതാ വന്നേ ഉളളൂ.ആരാത്? അമ്മായിഅമ്മ-- ആരൂല്ല അതെ--മേൽ കഴുകാൻ നേരം-- അമ്മാമൻ-- (ക്ഷമയില്ലാതെ)ആരോടാ സംസാരിച്ചിരുന്നത് പറയൂ. അമ്മായിഅമ്മ--ഇത്രൊച്ച പൊങ്ങാനിപ്പെന്താ പറഞ്ഞത്? അമ്മാമനു ശുണ്ഠിമുഴുത്തു ആരാണെന്നു നോക്കാൻ ബദ്ധപ്പെട്ടു ചെന്നു.അപ്പോഴെക്ക്-- അമ്മായിഅമ്മ--പിന്നെ ഒ,ഇവിടുത്തെ ഒച്ച കേട്ടിട്ടു ചെന്നു ചോദിക്കട്ടെ എന്നുവച്ചിട്ടിവിടെ നില്കല്ലെ കുറെ? അമ്മാമൻ--ചെന്നു നോക്കി ആരെയും കാണാതായപ്പോൾ ആരാണെന്നു പറയില്ലെ? അമ്മായിഅമ്മ--ഇവിടെ വർത്തമാനം പറയേണ്ട നേരമല്ല ഇപ്പോൾ എന്നു പറഞ്ഞുകൊണ്ട് കുളത്തിലേക്കുപോയി.അമ്മാമൻ പിണങ്ങി മുകളിലേക്കുംപോയി.പിറെറ ദിവസം അമ്മാമന്റെ പ്രകൃതം മാറിക്കൊണ്ടു കൃഷ്ണച്ചേട്ടനു കൃഷികുന്തമായി.

 മറവിലാരുമില്ലെന്ന് അമ്മായിഅമ്മ പിന്നെയും പിന്നെയും പറഞ്ഞതിനെ വിശ്വസിക്കാതെ പിണങ്ങിപ്പോയത് അമ്മാമന്റെ പേരിൽ തെററാണ്.അമ്മായിഅമ്മ പറഞ്ഞതു പരമാർത്ഥമാണ്.

എന്റെ വീട്ടിൽ സാധാരണയായി രാത്രി പടി അടക്കുന്നത് വാലിയക്കാരാണ്.ഒരിക്കൽ അമ്മായിഅമ്മ താൻതന്നെ പോയി പടിഞ്ഞാറെ പടിപ്പുരവാതിൽ അടയ്ക്കുന്നത് അമ്മാവൻ കണ്ടു.വാലിയക്കാരടക്കില്ലെ എന്ന് അമ്മാവൻ ചോദിച്ചതിന്ന് എല്ലാ പണിയും മററുളളവർ ചെയ്യുന്നതിനേക്കാൾ താൻതന്നെ താൻതന്നെ ചെയ്യുന്നതാണ് നല്ലതെന്നു മറുപടി പറഞ്ഞതിൽ അമ്മാമൻ തൃപ്തിപ്പെട്ടു.പിന്നീട് രണ്ടു മൂന്നു ദിവസം കഴിഞ്ഞതിന്നു ശേഷം ശ്രാമ്പിയുടെ മുകളിൽവെച്ച് അമ്മാമൻ വീട്ടിലേക്കു വരുന്നതറിഞ്ഞു.കൊച്ചുനാരായണി എന്ന എന്റെ മരുമകളോടു സംസർഗ്ഗം ചെയ്യരുതെന്ന് എന്റെ 'മദ്ദള'ത്തിനോട് അമ്മായിഅമ്മ ഗൌരവമായി ഉപ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/384&oldid=168564" എന്ന താളിൽനിന്ന് ശേഖരിച്ചത്